'പ്രണയിക്കുമ്പോൾ ആളുടെ ബെസ്റ്റ് വെർഷൻ കണ്ടാൽ മതി, ഒരുമിച്ച് ജീവിക്കുമ്പോൾ അങ്ങനെയല്ല'; ശ്രുതി രാമചന്ദ്രൻ പറയുന്നു

  1. Home
  2. Entertainment

'പ്രണയിക്കുമ്പോൾ ആളുടെ ബെസ്റ്റ് വെർഷൻ കണ്ടാൽ മതി, ഒരുമിച്ച് ജീവിക്കുമ്പോൾ അങ്ങനെയല്ല'; ശ്രുതി രാമചന്ദ്രൻ പറയുന്നു

shruthi


മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസും സിനിമാ രംഗത്താണ് പ്രവർത്തിക്കുന്നത്. 2016 ലാണ് ശ്രുതി വിവാഹം കഴിക്കുന്നത്. തമിഴിൽ പുറത്തിറങ്ങിയ പുത്തൻ പുതു കാലൈ എന്ന ആന്തോളജിയിൽ ഇളമൈ ഇദോ ഇദോ എന്ന കഥയെഴുതിയത് ഫ്രാൻസിസും ശ്രുതിയും ചേർന്നാണ്. ജയസൂര്യ നായകനായ അന്വേഷണം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതും ഫ്രാൻസിസ് ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതിയും ഫ്രാൻസിസും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഒമ്പത് വർഷത്തോളം ഫ്രാൻസിസുമായി ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നെന്നും ഒരുമിച്ച് ജീവിച്ചപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയിൽ ഭർത്താവിനെ അടുത്തറിഞ്ഞതെന്നും ശ്രുതി പറയുന്നു.

'ഫ്രാൻസിസും ഞാനും 15 വർഷമായി ഒരുമിച്ചാണ്. സ്‌കൂൾ കഴിഞ്ഞ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. രണ്ട് പേരും പരസ്പരം ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഫ്രാൻസിസ് വളരെ ആഴത്തിൽ ആലോചിക്കുന്ന ആളാണ്. ഞാനൊരു പക്ഷെ മുമ്പ് നേരെ തിരിച്ചായിരിക്കും'

'നമ്മൾ കണ്ട് വളർന്ന ചില ബന്ധങ്ങൾ ഉണ്ട്. മാതാപിതാക്കളുടേതോ അങ്കിളിന്റെയോ ആന്റിയുടെയോ ഒക്കെ. അത് നമ്മളുടെ ജീവിതത്തിൽ കൊണ്ട് വന്നാൽ വർക്ക് ചെയ്യണമെന്നില്ല. കുറേ നാളുകൾ ഞാനും ഫ്രാൻസിസും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. കല്യാണം കഴിഞ്ഞിട്ടാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിക്കാൻ തുടങ്ങിയത്'

'അപ്പോഴാണ് കാര്യങ്ങൾ മാറിയത് ഞാൻ അറിയുന്നത്. 9 കൊല്ലം ഞങ്ങൾ ഡേറ്റിംഗിലായിരുന്നു. ആ സമയത്ത് നമ്മൾ കാണുമ്പോൾ നമ്മളുടെ ബെസ്റ്റ് വെർഷൻ ആയിരിക്കും. ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ അത് മാത്രമല്ല ജീവിതം എന്ന് മനസ്സിലാക്കും. സോഷ്യൽ മീഡിയയിൽ കാണുന്നത് ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ശതമാനം ആണ്'

'കമ്മ്യൂണിക്കേഷന്റെ ബ്യൂട്ടി ആണ് ഫ്രാൻസിസ് എന്റെ ജീവിതത്തിൽ കൊണ്ട് വന്നിരിക്കുന്നത്. 9 വർഷം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരിക്കുമ്പോൾ ആ ആളുടെ നല്ല വശങ്ങൾ മാത്രം കണ്ടാൽ മതി. അത് ഒരു റൊമാന്റിക് റിലേഷൻഷിപ്പിൽ മാത്രമല്ല'

'കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കൾ ആണ് നമ്മുടെ സൂപ്പർ ഹീറോസ്. അച്ഛനും അമ്മയും ആണെങ്കിലും ഫ്രാൻസിസ് ആണെങ്കിലും അവർ ആളുകളാണ്. അവരുടേതായ കുറ്റങ്ങളും കുറവുകളും ഉള്ള മനുഷ്യർ,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു.