ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്; ഞാന്‍ തൈറോയ്ഡ് പേഷ്യന്റാണ്, ചില ഭക്ഷണങ്ങള്‍ അലര്‍ജിയാണ്: ശ്വേത മേനോൻ

  1. Home
  2. Entertainment

ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്; ഞാന്‍ തൈറോയ്ഡ് പേഷ്യന്റാണ്, ചില ഭക്ഷണങ്ങള്‍ അലര്‍ജിയാണ്: ശ്വേത മേനോൻ

shwetha menon


മലയാളികളുടെ പ്രിയതാരമാണ് ശ്വേത മേനോൻ. മലയാളവും ബിഗ് ബോസ് ഷോയുടെ ആദ്യ മത്സരാർത്ഥികൂടിയായ ശ്വേത ഷോയിൽ നടന്ന കാര്യങ്ങൾ പങ്കുവച്ചത് ശ്രദ്ധ നേടുന്നു. അധികം ദിവസം അവിടെ നില്‍ക്കില്ലെന്ന് തനിക്ക് തന്നെ കൃത്യമായി അറിയാമായിരുന്നുവെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘സത്യത്തില്‍ ഞാന്‍ തൈറോയ്ഡ് പേഷ്യന്റ് ആണ്. ചില ഭക്ഷണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്. അതവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഒരു ആഴ്ചയില്‍ കൂടുതല്‍ ഞാന്‍ മെഡിസിന്‍ കഴിക്കാതെ ഇരിക്കേണ്ടിയും വന്നിരുന്നു. ശേഷം മത്സരാര്‍ഥികളായി ഉണ്ടായിരുന്നവരെല്ലാം ബിഗ് ബോസിനോട് അപേക്ഷിച്ചതിന് ശേഷമാണ് തനിക്ക് മരുന്ന് പോലും കിട്ടിയത്.’- ശ്വേത പറഞ്ഞു.