ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരം
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.
ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്.
ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനൂപായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. കുറച്ച് കടുപ്പമേറിയത് ആയിരുന്നു തന്റെ വിവാഹ മോചനമെന്ന് അഞ്‍ജു ജോസഫ് വെളിപ്പെടുത്തിയിരുന്നു.
നമ്മള്‍ ഒരാളെ സ്‍നേഹിക്കുമ്പോള്‍ ഭയങ്കരമായിട്ടായിരിക്കുമെന്ന് പറഞ്ഞിരുന്നു നടിയും ഗായികയുമായ അഞ്‍ജു ജോസഫ്. അപ്പുറത്തുള്ളയാളും അങ്ങനെ തന്നെ ആയിരിക്കും. ഇനി അവരില്ലാത്തെ നമുക്ക് ജീവിക്കാൻ കഴിയത്തില്ല എന്നായിരിക്കും ആലോചിക്കുക. നമുക്ക് പേടിയുള്ള കാര്യം സ്‍നേഹിക്കുന്നയാള്‍ തന്നെ ഇട്ടിട്ടു പോകുമോ എന്നുള്ളതായിരിക്കും. ഞാൻ എന്റെ ഡിവേഴ്‍സിനെ കുറിച്ച് പറയാൻ കാരണം നിങ്ങള്‍ സന്തോഷവാനോ സന്തോഷവതിയോ അല്ലെങ്കില്‍ അതില്‍ നിന്ന് ഇറങ്ങുക എന്നതിനാണ്. അതില്‍ നില്‍ക്കാൻ തയ്യാറാണെങ്കിലും ഒകെ. എന്നെ എനിക്ക് ഇഷ്‍ടമേ അല്ലായിരുന്നുവെന്നാണ് താൻ ഇതില്‍ നിന്ന് പഠിച്ചത്.
ഞാൻ മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.ഞാൻ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. എങ്ങനെയെങ്കിലും വര്‍ക്കൗട്ട് ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ടാമത് ഡിവോഴ്‍സെന്ന വാക്കിനോട് പേടിയും. എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കള്‍ എങ്ങനെ പുറത്തിറങ്ങും, എന്നെ അറിയാവുന്ന ആള്‍ക്കാര്‍ വേറെയായിട്ട് കാണുമോ എന്നൊക്കെ ശരിക്കും ഞാൻ ഭയന്നു.
നമുക്ക് വേണ്ട ആള്‍ക്കാരൊക്കെ അതുപോലെ മാത്രമേ കാണൂ. ഒന്നും മാറില്ല എന്ന് ഡിവോഴ്‍സിന് ശേഷം ഞാൻ മനസിലാക്കി. പുറത്തുനിന്ന് പലതും കേള്‍ക്കുകയൊക്കെ ഉണ്ടാകും. അവഗണിക്കുക. ഞാൻ ജീവിക്കാനുള്ളത് ഞാൻ ജീവിക്കും. ആ ഘട്ടത്തില്‍ എത്തുന്നതും ഇങ്ങനത്തെ സാഹചര്യങ്ങളിലൂടെ ആയിരിക്കുമെന്നും നേരത്തെ അഞ്‍ജു ജോസഫ് പറയുകയും ചെയ്‍തിരുന്നു.