'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ഈ മാസം 29-ന് പ്രദര്‍ശനത്തിനെത്തും

  1. Home
  2. Entertainment

'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ഈ മാസം 29-ന് പ്രദര്‍ശനത്തിനെത്തും

sthanarthi-sreekuttan


ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവര്‍ നിര്‍മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ - എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 29-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. അപ്പര്‍ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം

ശ്രീരംഗ് ഷൈന്‍' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ് ജോണി ആന്റണി, സൈജു ക്കുറുപ്പ് ,ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മുരളീകൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാഷ്.എസ്. ഭവന്‍, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ ,അഹല്യാ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക്.പി.എസ്.ജയ ഹരി ഈണം പകര്‍ന്നിരിക്കുന്നു. അനൂപ് വി.ശൈലജയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് - കൈലാഷ്.എസ്. ഭവന്‍, കലാസംവിധാനം -അനിഷ് ഗോപാലന്‍, മേക്കപ്പ് - രതീഷ് പുല്‍പ്പള്ളി, കോസ്റ്റ്യം -ഡിസൈന്‍ - ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ദര്‍ശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -ദേവിക, ചേതന്‍ എക്്‌സിക്യുട്ടീവ്.പ്രൊഡ്യൂസര്‍- നിസ്സാര്‍ വാഴക്കുളം, പ്രാഡക്ഷന്‍ എക്‌സിക്കുട്ടിവ് -കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍ വാഴൂര്‍ ജോസ്. ഫോട്ടോ - ആഷിക്ക്.