'സുബിക്ക് വാള് വയ്ക്കാനുള്ള ഭാഗ്യം വേഗമുണ്ടാകട്ടെ'; വൈറലായി ചിത്രവും കമന്റുകളും

  1. Home
  2. Entertainment

'സുബിക്ക് വാള് വയ്ക്കാനുള്ള ഭാഗ്യം വേഗമുണ്ടാകട്ടെ'; വൈറലായി ചിത്രവും കമന്റുകളും

subi


മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞുനിൽക്കുന്ന ഹാസ്യതാരമാണ് സുബി സുരേഷ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടി സുബിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സിനിമാല എന്ന പ്രോഗ്രാമിലൂടെയാണ് സുബി അഭിനയരംഗത്തേക്കു ചുവടുവച്ചത്. 

സമൂഹമാധ്യമങ്ങളിലും സുബി താരമാണ്. തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി സുബി പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റെ പോസ്റ്റിനു നിരവധി കമന്റുകളും ലഭിക്കാറുണ്ട്. രസകരമായ തലക്കെട്ടോടെയാണ് സുബി ചിത്രങ്ങൾ പങ്കുവയ്ക്കാറും. അതിനെല്ലാം പ്രേക്ഷകർ നൽകുന്ന കമന്റുകളും വൈറലാകാറുണ്ട്. അടുത്തിടെ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായതായി സുബി വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ ഭക്ഷണം കൃത്യമായി കഴിക്കാത്തതായിരുന്നു ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുബി പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടിയത്. രസകരമായ ഒരു ചിത്രമാണിത്. ചിത്രത്തിന് അതിലും രസകരമായ ക്യാപ്ഷനാണ് സുബി നൽകിയതും. 'സിംഗപുർ ചെന്ന് വാള് വയ്ക്കാൻ പരിശീലിക്കുന്ന ഒരു മലയാളി വനിത' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു താഴെ വന്ന കമന്റുകളാണ് ഏറെ രസകരം. 

വാള് ഇവിടെയും വയ്ക്കാമല്ലോ. അവിടെ വരെ പോകേണ്ട കാര്യമില്ല, പ്രതീക്ഷ കൈവെടിയരുത്, വാള് വയ്ക്കാനുള്ള അവസരം ഉണ്ടാകട്ടെ, അവിടെയുള്ള ജനങ്ങൾ വാൾ എടുക്കുമോ? എന്നൊക്കെയാണ് കമന്റുകൾ. എന്തായാലും ചിത്രവും സുബിയുടെ ക്യാപ്ഷനും പ്രേക്ഷകരുടെ മറുപടികളും ഇപ്പോൾ വൈറലാണ്.