ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം, സ്ത്രീകൾ ഭയന്ന് ഓടേണ്ട കാര്യമില്ല; ഡിവോഴ്സിനെക്കുറിച്ച് സുകന്യ

  1. Home
  2. Entertainment

ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം, സ്ത്രീകൾ ഭയന്ന് ഓടേണ്ട കാര്യമില്ല; ഡിവോഴ്സിനെക്കുറിച്ച് സുകന്യ

sukanya


തമിഴിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു സുകന്യ. ഓൺ സ്‌ക്രീനിലെ മിന്നും താരമായിരുന്ന സുകന്യയ്ക്ക് പക്ഷെ ജീവിതം അത്ര നല്ല ഓർമ്മകൾ മാത്രമായിരുന്നില്ല നൽകിയത്. കരിയറിൽ വിജയം നേടുമ്പോഴും ജീവിതത്തിൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് സുകന്യയ്ക്ക്. ദാമ്പത്യ ജീവിതത്തിലാണ് സുകന്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.

ഭരതനാട്യം ഡാൻസറായ സുകന്യയെ അവതരിപ്പിക്കുന്നത് ഭാരതിരാജയാണ്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ അഭിനയ മികവ് വെളിപ്പെടുത്താൻ സുകന്യയ്ക്ക് സാധിച്ചു. ധാരാളം ആരാധകരേയും സുകന്യ നേടിയെടുത്തു. തമിഴിൽ നിരവധി ഹിറ്റുകളിലെ നായികയായി കയ്യടി നേടിയ ശേഷമാണ് സുകന്യ മലയാളത്തിലേക്ക് എത്തുന്നത്. മലയാളികളുടെ മനസും സുകന്യ കീഴടക്കി.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ച് കയ്യടി നേടിയ സുകന്യ മിക്ക സൂപ്പർ താരങ്ങളുടേയും കൂടെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയായ സുകന്യ ഡബ്ബിംഗ് ആറ്ഡട്ടിസ്റ്റ്, എന്ന നിലയിലും സുകന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002 ലായിരുന്നു വിവാഹം. ശ്രീധർ രാജഗോപാലിനെയാണ് സുകന്യ വിവാഹം കഴിച്ചത്.

വിവാഹ ശേഷം സുകന്യ അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാൽ ഒരു കൊല്ലം മാത്രമാണ് സുകന്യയുടെ വിവാഹ ജീവിതത്തിന് അയുസണ്ടായിരുന്നുള്ളൂ. താരം നാട്ടിലേക്ക് തിരികെ എത്തുകയും വിവാഹ മോചനം നേടുകയും ചെയ്തു. ഭർത്താവ് സുകന്യയെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ താരം വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്.

''സ്ത്രീകൾ ഭയന്ന് ഓടേണ്ട കാര്യമില്ല. ഭാര്യയും ഭർത്താവും പരസ്പരം സംസാരിച്ച് ഒരു പരിഹാരത്തിലേക്ക് എത്തണം. അല്ലെങ്കിൽ കോടതിയിൽ പോയി വിവാഹ മോചനം വാങ്ങാം. വിവാഹ മോചനം നേടിയില്ലെങ്കിൾ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും മോചനം നേടുന്നതിൽ പേടിക്കാനൊന്നുമില്ല'' എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഈ വാക്കുകൾ വൈറലായി മാറുകയാണ്.

താരം പൊതുവെ പറഞ്ഞതാണെങ്കിലും തന്റെ വിവാഹ മോചനത്തേയും താരം ഇതിലൂടെ അർത്ഥമാക്കിയിരുന്നുവോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. തന്റെ വിവാഹ മോചനത്തെക്കുറിച്ച് താരം ഇതുവരേയും സുകന്യ പരസ്യമായി സംസാരിച്ചിട്ടില്ല. താരത്തിന്റെ ഭർത്താവിന് അഭിനയിക്കുന്നതിനോട് എതിർപ്പായിരുന്നുവെന്നും സുകന്യ ഉപദ്രവിക്കുമായിരുന്നുവെന്നും റി്പ്പോർട്ടുകളുണ്ട്. അമേരിക്കൻ ജീവിതത്തിൽ താരം തൃപ്തയായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

അതേസമയം ഒരിക്കൽ സുകന്യയ്ക്ക് ഒരു രാഷ്ട്രീയ നേതാവുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് മാധ്യമ പ്രവർത്തകനായ ബയിൽവാൻ രംഗനാഥൻ പറഞ്ഞിരുന്നു. രഹസ്യമായി വച്ചിരുന്ന ഈ ബന്ധം വലിയ ഗോസിപ്പായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് താരം ഒരിക്കലും സംസാരിച്ചിരുന്നില്ല.