സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ' ടീസര്‍ പുറത്ത്

  1. Home
  2. Entertainment

സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ' ടീസര്‍ പുറത്ത്

HANUMAN


പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹനുമാൻ'. തേജ സജ്ജയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 'ഹനുമാൻ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'ഹനുമാൻ' പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ശിവേന്ദ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഹനുമാന്റെ സംവിധായകൻ പ്രശാന്ത് വര്‍മ.

കെ നിരഞ്‍ജൻ റെഢിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. അസ്രിൻ റെഡ്ഡിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വെങ്കട് കുമാര്‍ ആണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍. അമൃത നായരാണ് ചിത്രത്തില്‍ നായകയായി എത്തുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ശ്രീ നാഗേന്ദ്ര ടംഗാലയാണ് ചിത്രത്തിന്റെ പ്രൊഡക്ൻ ഡിസൈൻ.

തെലുങ്കിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് തേജ സജ്ജ, തേജ സജ്ജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ അഭിനയിച്ചത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഡയറക്ട് റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ തേജ സജ്ജ തമിഴിലും വേഷമിട്ടിട്ടുണ്ട്.