സകുടുംബം സുരേഷ് ഗോപി, സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍

  1. Home
  2. Entertainment

സകുടുംബം സുരേഷ് ഗോപി, സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍

suresh gopi


സുരേഷ് ഗോപിയും കുടുംബവും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് ചിത്രത്തില്‍. ഗോകുല്‍ പകര്‍ത്തിയ സെല്‍ഫി ആണ് ഇത്.സുരേഷ് ഗോപിയുടെ ഫാന്‍ പേജുകളിലും ആരാധകര്‍ക്കിടയിലും ചിത്രം വൈറലായിക്കഴിഞ്ഞു.

സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം 'പാപ്പന്‍' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പന്‍, ഹൈവേ 2 തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.