ബോക്‌സ് ഓഫിസിൽ ഹിറ്റായി സൂര്യയുടെ കറുപ്പ്
സൂര്യ കേന്ദ്ര കഥാപാത്രമായി എത്തി ആർ.ജെ. ബാലാജിയുടെ സംവിധാനം ചെയ്ത ചിത്രം കറുപ്പ് ബോക്‌സ് ഓഫിസിൽ സൂപ്പർ ഹിറ്റ്.റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 100 കോടി എന്ന് റിപ്പോർട്ടുകൾ.
പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിനം 28.35 കോടി രൂപ കളക്ഷൻ നേടി. ഇന്ത്യയിൽ നിന്നു മാത്രമായി 78 കോടിയാണ് നേടിയത്. തിയെറ്റർ റിലീസ് ദിനത്തിൽ തന്നെ തമിഴ്നാട്ടിൽ നിന്നു മാത്രമായി 13.1 കോടി രൂപ ചിത്രം നേടിയിരുന്നു.
