ടെലിവിഷൻ താരവും നടിയുമായ വൈഭവി ഉപാധ്യായ അന്തരിച്ചു

  1. Home
  2. Entertainment

ടെലിവിഷൻ താരവും നടിയുമായ വൈഭവി ഉപാധ്യായ അന്തരിച്ചു

Vaibhavi Upadhyaya


ജനപ്രിയ ടിവി ഷോയായ 'സാരാഭായി വേഴ്‌സസ് സാരാഭായി'യിലൂടെ പ്രശസ്തയായ ടെലിവിഷൻ താരവും നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നിർമ്മാതാവ് ജെഡി മജീതിയയാണ് മരണവിവരം അറിയിച്ചത്. പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചുവെന്നും ഉത്തരേന്ത്യയിൽ നടന്ന അപകടത്തിലാണ് മരണമെന്നും ജെഡി മജീതിയ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു. 

ഹിമാചൽ പ്രദേശിൾ വെച്ച് പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നപ്പോഴാണ് അപകടം ഉണ്ടായത്. കുത്തനെയുള്ള വളവിൽ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹം നാളെ മുംബൈയിലേക്ക് കൊണ്ടുവന്ന് സംസ്‌കാര ചടങ്ങുകൾ നടത്തും. ദീപിക പദുക്കോണിനൊപ്പം 2020ൽ പുറത്തിറങ്ങിയ 'ഛപാക്', 'തിമിർ' തുടങ്ങിയ ചിത്രങ്ങളിലും വൈഭവി അഭിനയിച്ചിട്ടുണ്ട്.