ദേവദൂതനെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി; കുപ്പതൊട്ടിയിൽ കിടന്ന ഒരു സിനിമയാണ് മാണിക്യമായത്; സംവിധായകൻ സിബി മലയിൽ

ദേവദൂതനെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ സിബി മലയിൽ. 24 വർഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത് സന്തോഷം നൽകുന്നു. വീണ്ടും ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാൽ സിനിമയുടെ ഓൺലൈൻ ബുക്കിങ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ പറയുന്നു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാ സാഗറിനെ കുറിച്ച് പറഞ്ഞ അദ്ദേഹം പുതു തലമുറയുടെ സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും സംസാരിച്ചു. ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. പക്ഷേ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ് എന്നും സംവിധായകൻ വ്യക്തമാക്കി.