സ്വന്തം പിറന്നാള്‍ ഒറ്റയ്‍ക്ക് ആഘോഷിക്കുന്നതിന്റെ വീഡിയോയുമായി താരാ കല്യാണ്‍; ആശംസകളുമായി ആരാധകർ

  1. Home
  2. Entertainment

സ്വന്തം പിറന്നാള്‍ ഒറ്റയ്‍ക്ക് ആഘോഷിക്കുന്നതിന്റെ വീഡിയോയുമായി താരാ കല്യാണ്‍; ആശംസകളുമായി ആരാധകർ

thara kalyan


നർത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ് നടി.

സ്വന്തം പിറന്നാൾ തനിച്ച് ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് താര കല്യാണ്‍ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. എന്റെയുള്ളിലെ എന്നെ തന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഈ പിറന്നാള്‍ ആഘോഷം എന്ന് പറഞ്ഞുകൊണ്ട് ആണ് താര കല്യാണ്‍ വീഡിയോ ആരംഭിക്കുന്നത്.  സ്വന്തം പിറന്നാളിന് താര കല്യാൺ തന്നെ സർപ്രൈസ് ഒരുക്കുന്നതാണ് വീഡിയോ. അതിനായി താരം തലേ ദിവസം തന്നെ വേണ്ട സാധനങ്ങള്‍ എല്ലാം പോയി വാങ്ങുന്നുണ്ട്. താരയ്ക്ക് ഇഷ്‍ടപ്പെട്ട പൂക്കൾ, കളിപ്പാട്ടങ്ങൾ, ചോക്ലേറ്റ്‌സ്, കേക്ക് എല്ലാം വാങ്ങി വീട്ടിൽ കൊണ്ടുവന്നിട്ടാണ് താര ഉറങ്ങുന്നത്. രാവിലെ എഴുന്നേറ്റ് വന്ന് അതെല്ലാം കണ്ട് നടി സ്വയം സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം.

പിറന്നാളിന് തന്റെ ഡാൻസ് വിദ്യാർത്ഥികൾ ഒരുപാട് ആശംസകൾ അയക്കാറുണ്ടെന്ന് താര പറഞ്ഞു. ഭർത്താവിനൊപ്പം അവസാനം ആഘോഷിച്ചത് അന്‍പതാം പിറന്നാളായിരുന്നെന്നും അദ്ദേഹത്തിന് പിറന്നാൾ പോലെയുള്ള എല്ലാ വിശേഷങ്ങളും ഒരു ആഘോഷം തന്നെയായിരുന്നുവെന്നും താര പറയുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ രജ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും താര കല്യാണ്‍ പറയുന്നു. നിരവധി പേരാണ് താരയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.

താര കല്യാണ്‍ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. നിരവധി പേരാണ് യൂട്യൂബിൽ താരയുടെ വീഡിയോകൾ പിന്തുടരുന്നത്.