ധുരന്ധർ 2' മലയാളം ട്രെയ്‌ലറുമെത്തി
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന, രൺവീർ സിങ് നായകനായ 'ധുരന്ധർ പ്രതികാരം' ചിത്രത്തിന്റെ മലയാളം ട്രെയ്ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് 'ധുരന്ധർ പ്രതികാരം' പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാംഭാഗം പുറത്തുവരുന്നതുകൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ വലിയ വിജയമാണ് രണ്ടാംഭാഗത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. രൺവീർ സിങ് ജസ്‌കിരത് സിങ് രംഗിയായും ഹംസയായും ഇരട്ട അവതാരങ്ങളിലെത്തുന്ന ചിത്രം, മാർച്ച് 19-നാണ് ആഗോള റിലീസായി എത്തുന്നത്.
