വിനീത് കുമാർ നായകനാകുന്ന ചിത്രം 'നോട്ട്'ന്റെ ചിത്രീകരണം പൂർത്തിയായി
വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നോട്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 45 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് പൂർത്തിയായത്. കോതമംഗലത്തും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്
വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞുപിള്ളയാണ് ചിത്രം നിർമിക്കുന്നത്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും ടോബി ജോൺ എഡിറ്റിംഗും നിർവഹിക്കുന്നു.
കിഷോർ പുറക്കാത്തിരിയാണ് പ്രൊഡക്ഷൻ കൺട്രോളർ. കൃപേഷ് അയ്യപ്പൻകുട്ടി കലാസംവിധാനവും റോണക്‌സ് സേവ്യർ മേക്കപ്പും ദീപ്തി അനുരാഗ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു എസ്. രാജനാണ് സ്റ്റിൽസ്. ആന്റണി സ്റ്റീഫൻ പരസ്യകലയും ഷിൻജത് വാസു ചീഫ് അസോസിയേറ്റായും പ്രവർത്തിക്കുന്നു. ശ്രീജിത്ത് സി.വി.യാണ് ശബ്ദസംവിധാനം. അഷ്‌റഫാണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്. ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സാണ് ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഐശ്വര്യ രാജാണ് പബ്ലിക് റിലേഷൻസ് ഓഫീസർ.
