കാത്തിരിപ്പിന് വിരാമം; രശ്മികയുമായുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വിജയ് ദേവരകൊണ്ട
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സുരക്ഷാ കാരണങ്ങളാലും ചിത്രങ്ങളുടെ അവകാശം സംബന്ധിച്ച നിയന്ത്രണങ്ങളാലും വിവാഹ ഫോട്ടോകൾ നേരത്തെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
തന്റെ ജീവിതത്തിൽ രശ്മികയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ കുറിപ്പ്. "ഒരു ദിവസം ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്നു എന്ന് എനിക്ക് തോന്നി. അവൾ കൂടെയുണ്ടെങ്കിൽ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്നും വ്യായാമം കൂടുതൽ രസകരമാകുമെന്നും എനിക്ക് തോന്നി. എനിക്ക് അവളെ ആവശ്യമായിരുന്നു. അങ്ങനെ ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ഭാര്യയെ കണ്ടെത്തി," എന്ന് വിജയ് കുറിച്ചു.
ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഈ പ്രിയ ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. നിരവധി സിനിമാ താരങ്ങളും ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി.
