അമ്മ നേതൃത്വത്തിനെതിരെ ടിനി ടോം

  1. Home
  2. Entertainment

അമ്മ നേതൃത്വത്തിനെതിരെ ടിനി ടോം

TINI


താരസംഘടന അമ്മയിലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് നടന്‍ ടിനി ടോം. അമ്മയില്‍ അധികാര ദുര്‍നവിനിയോഗം നടന്നുവെന്നും അഡ്മിനിസ്‌ട്രേഷന്‍ എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളാണ് പിന്നിലെന്നും ടിനി ടോം പറയുന്നു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.വരവ് ചെലവ് കണക്കുകള്‍ അറിയുന്നില്ല. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നില്ല. ആദ്യത്തെ ചുവടുകളില്‍ പറ്റിയ അബദ്ധങ്ങളാണെന്നും ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ടിനി ടോം പറഞ്ഞു.ഇടവേള ബാബു ഉണ്ടായിരുന്ന സമയത്ത് തയ്യാറാക്കിയ ബൈ ലോ പ്രകാരം അധികാരം പൂര്‍ണമായും ജനറല്‍ സെക്രട്ടറിയ്ക്കാണ്. ഇടവേള ബാബുവായിരുന്നു മുഴുവനും നിയന്ത്രിച്ചിരുന്നത്. പ്രസിഡന്റുമാരായിരുന്ന മോഹന്‍ലാലിനും ഇന്നസെന്റിനും പൂര്‍ണമായും ഇടപെടാന്‍ സാധിക്കാതിരുന്നതിനാല്‍ മുഴുവന്‍ അധികാരവും ഇടവേള ബാബുവിനായിരുന്നു. അത് ദുരുപയോഗം ചെയ്തു. ഇടവേള ബാബുവായിരുന്നപ്പോള്‍ ഒരു ബള്‍ബ് മാറ്റിയാലും രേഖപ്പെടുത്തുമായിരുന്നു. പക്ഷെ അതില്ലാതെ വന്നപ്പോള്‍ സ്വന്തം ഇഷ്ടത്തിന് പെരുമാറാന്‍ തുടങ്ങി. അതോടെയാണ് പലരും പ്രതികരിച്ചു തുടങ്ങിയതെന്ന് ടിനി ടോം പറയുന്നു.