തന്റെ റോൾ മോഡൽ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും; ഇന്നത്തെ താരങ്ങളെ മാതൃകയാക്കുന്ന കുട്ടികൾ വഴിതെറ്റി പോകുന്നുവെന്ന് ടിനി ടോം

  1. Home
  2. Entertainment

തന്റെ റോൾ മോഡൽ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും; ഇന്നത്തെ താരങ്ങളെ മാതൃകയാക്കുന്ന കുട്ടികൾ വഴിതെറ്റി പോകുന്നുവെന്ന് ടിനി ടോം

Tini tom


തന്റെ കാലത്തുള്ളവർ റോൾ മോഡൽ ആക്കിയിരുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെയുള്ളവരെ ആയിരുന്നെന്ന് ആയിരുന്നെന്ന് നടൻ ടിനി ടോം. എന്നാൽ ഇപ്പോഴത്തെ താരങ്ങളെയാണ് ഇന്നത്തെ കുട്ടികൾ മാതൃകയാക്കുന്നതെന്നും ഇത് അവരെ വഴി തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്റെ 'ടിനി കഥകൾ' എന്ന പരിപാടിയിൽ അദ്ദേഹം ഈക്കാര്യങ്ങൾ പറഞ്ഞത്.

കുടുംബത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടതെന്ന് ആദ്യം പഠിപ്പിച്ചത് മമ്മൂക്കയാണ്.  പുകവലിക്കുകയോ മദ്യപിക്കുകയോ ആയ സീനുകൾ അദ്ദേഹം ഇപ്പോൾ ചെയ്യാറില്ലെന്ന് അദ്ദേഹത്തിന്റേതായി അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങൾ കണ്ടാൽ മനസിലാകും. മമ്മൂക്കയുടെ സോഷ്യൽ റെസ്പോൺസിബിലിറ്റിയാണ് അത്. പക്ഷെ എനിക്ക് ഒരു സിനിമയിൽ ഇത്തരം സീനുകൾ ചെയ്യാൻ കഴിയില്ലെന്ന് പറയാനാവില്ല.

ലാലേട്ടന്റെ ഡെഡിക്കേഷൻ എടുത്ത് പറയേണ്ടതാണ്. ഏഴ് മണിക്കാണ് ഷൂട്ട്‌ എങ്കിൽ അദ്ദേഹം ആറര മണിക്ക് ലൊക്കേഷനിൽ എത്തും. എന്നാൽ ഇപ്പോൾ ഏഴ് മണിക്ക് ഷൂട്ട്‌ വെച്ചാൽ പലരും എത്തുന്നത് 12 മാനിക്കാണെന്നും ടിനി പറഞ്ഞു.

സുരേഷ് ഗോപി ചേട്ടനിൽ നിന്നും പഠിക്കേണ്ടത് മനുഷ്യ സ്നേഹമാണ്. കയ്യിൽ കിട്ടുന്നത് അദ്ദേഹം മറ്റുള്ളവർക്ക് കൂടി പകുത്തു നൽകും. ഒരു വാർഡിന്റെയോ സംസ്ഥാനത്തിന്റെയോ അല്ല, സ്വന്തം വിയർപ്പു കൊണ്ട് അധ്വാനിച്ചു കിട്ടിയ പണമാണ് അദ്ദേഹം കൊടുക്കുന്നത്. ഇവരാണ് തങ്ങളുടെ റോൾ മോഡൽസ് എന്നും ടിനി വ്യക്തമാക്കി.

ഇപ്പോഴുള്ള തലമുറയിലെ താരങ്ങളെയാണ് ഇപ്പോഴത്തെ കുട്ടികൾ മാതൃകയാക്കുന്നത്. ഇത് അവരെ വഴി തെറ്റിക്കും. മൂന്നോ നാലോ പേരുടെ പ്രശ്നമാണ്. ആ താരങ്ങളുടെ പേരുകൾ ഇവിടെ പറഞ്ഞ് ഞാൻ മോശമാക്കുന്നില്ല. കയ്യടി കിട്ടാൻ വേണ്ടി വിവാദം ഉണ്ടാക്കുന്ന ആളല്ല താൻ. ഉള്ളത് ഉള്ള പോലെ തുറന്നു പറയുകയാണ് താൻ ചെയ്തതെന്നും ടിനി ടോം പറഞ്ഞു.