ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് മാറ്റി; സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകി; പുതിയ തീയതി പ്രഖ്യാപിച്ചു

  1. Home
  2. Entertainment

ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് മാറ്റി; സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകി; പുതിയ തീയതി പ്രഖ്യാപിച്ചു

tovino


ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് നീട്ടിവച്ചു. ഏപ്രിൽ 10-ന് നിശ്ചയിച്ചിരുന്ന റിലീസ് സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 15-ലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ നേരിട്ട തടസ്സമാണ് റിലീസ് വൈകാൻ കാരണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം ഇനി വിഷുദിനത്തിൽ തിയേറ്ററുകളിലെത്തും.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അസാധാരണനായ ഒരു ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും കോർത്തിണക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഏപ്രിൽ 15-ന് ആരാധകർക്കൊപ്പം വിഷു ആഘോഷിക്കാൻ തങ്ങൾ എത്തുമെന്നും പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

English Slug: Tovino Thomas starrer 'Pallichattambi' release postponed to April 15 due to sensor certificate delay.