'ടോക്സിക്' കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രമുള്ള ചിത്രം; റിലീസിന് മുന്നോടിയായി മുന്നറിയിപ്പുമായി യാഷ്

  1. Home
  2. Entertainment

'ടോക്സിക്' കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രമുള്ള ചിത്രം; റിലീസിന് മുന്നോടിയായി മുന്നറിയിപ്പുമായി യാഷ്

yash


കന്നഡ സൂപ്പർതാരം യാഷിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' കുട്ടികൾക്കുള്ളതല്ലെന്ന് താരം വ്യക്തമാക്കി. ചിത്രത്തിലെ പ്രമേയങ്ങളും വയലൻസും മുതിർന്നവരെ മാത്രം ലക്ഷമിട്ടുള്ളതാണെന്നും കുട്ടികൾ ഈ സിനിമ കാണാൻ വരരുതെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിലറിൽ ചിത്രത്തിലെ തീവ്രമായ ആക്ഷൻ രംഗങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പ്രശസ്ത ടെലിവിഷൻ പരിപാടിയായ 'ആപ് കി അദാലത്തി'ൽ പങ്കെടുത്തു സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികൾ ഈ സിനിമ കാണാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന മുതിർന്നവർക്ക് വേണ്ടിയാണ് ചിത്രം നിർമ്മിച്ചതെന്നും യാഷ് പറഞ്ഞു. സിനിമയിൽ ഉള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ട്രെയിലറിലൂടെ പുറത്തുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.