ടോക്സിക് ടീസര്‍ എത്തി, ഇരട്ട ലുക്കില്‍ യാഷ്
യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കില്‍ യാഷ് പോസ്റ്ററിൽ ഉണ്ടായിരുന്നു. മുഖം ദൃശ്യമല്ലെങ്കിലും, ഒരു പ്രകാശരേഖയാൽ പ്രകാശിതനായി അദ്ദേഹം പുറത്തേക്ക് നോക്കുന്നു. അദ്ദേഹത്തിന്റെ ശരീരം ടാറ്റൂകളാൽ അലങ്കരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന ഒരു തികഞ്ഞ ബാഡാസ് വൈബ് നൽകിയിരുന്നുന്നു ഈ പോസ്റ്റർ. പിന്നീട് യാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസറും പുറത്തുവിട്ടിരുന്നു. ഹോട്ട് രംഗങ്ങളാല്‍ ആ ടീസര്‍ വൻ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ യാഷിന്റെ ടോക്സിക്കിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും വയലൻസ് രംഗങ്ങള്‍ക്കുമാണ് പുതിയ ടീസറില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും ടീസര്‍ സൂചന നല്‍കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് മറ്റൊരു ലുക്കിലും യാഷിനെ കാണാം.
