'ട്രീ ഓഫ് ലൈഫ്'; കായലിലൂടെ തോണിയിലെത്തുന്ന അഹാന, വിവാഹ വിഡിയോ പുറത്ത്

  1. Home
  2. Entertainment

'ട്രീ ഓഫ് ലൈഫ്'; കായലിലൂടെ തോണിയിലെത്തുന്ന അഹാന, വിവാഹ വിഡിയോ പുറത്ത്

ahaana


ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള സ്വപ്നസമാനമായ തന്റെ വിവാഹത്തിന്റെ വീഡിയോ പുറത്തുവിട്ട് നടി അഹാന കൃഷ്ണ. സെപ്റ്റംബർ 13-ന് കോവളം താജ് റിസോർട്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളുടെ ഹൈലൈറ്റുകൾ ഉൾപ്പെടുത്തിയ വീഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. വിവാഹവേദിയിൽ പ്രത്യേകമായി ഒരുക്കിയ ‘ട്രീ ഓഫ് ലൈഫ്’ എന്ന തീമിന്റെ ആശയത്തിലൂന്നിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വിവാഹവേദിയിലൊരുക്കിയ ‘ട്രീ ഓഫ് ലൈഫിന്റെ’ പശ്ചാത്തലവും തങ്ങളും നിമിഷും തമ്മിലുള്ള ജീവിതയാത്രയെ ഈ തീം എങ്ങനെ പ്രതിനിധീകരിക്കുന്നുവെന്നും വിവരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വർഷം മുൻ‍പ് അഹാനയുടെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘തോന്നൽ’ എന്ന ആൽബത്തി​ന്റെ കല്യാണ വെർഷനാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. താലികെട്ട് ചടങ്ങിനായി കായലിലൂടെ തോണിയിലെത്തുന്ന അഹാനയെയും കാത്തുനിൽക്കുന്ന നിമിഷിനെയും വീഡിയോയിൽ കാണാം.

വിവാഹച്ചടങ്ങുകളിൽ അവതാരകനായി എത്തിയ നടൻ ദുൽഖർ സൽമാനാണ് വീഡിയോയിലെ മറ്റൊരു പ്രധാന ആകർഷണം. താലികെട്ടലിനു ശേഷം ഇരുവരെയും ഭാര്യയും ഭർത്താവുമായി ദുൽഖർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നതും ചുംബനം കൈമാറാൻ പറയുന്നതുമായ മനോഹര നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.