ആ​സ്തി​യു​ടെ കാ​ര്യ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​യി​ക​മാ​രി​ല്‍ മു​ന്നിൽ തൃഷ; ലി​യോ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ച് ന​ടി

  1. Home
  2. Entertainment

ആ​സ്തി​യു​ടെ കാ​ര്യ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​യി​ക​മാ​രി​ല്‍ മു​ന്നിൽ തൃഷ; ലി​യോ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ച് ന​ടി

trisha


തൃ​ഷ കൃ​ഷ്ണ​ൻ വീ​ണ്ടും തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ  മു​ന്‍​നി​ര​യി​ലേ​ക്ക് ഉ​യ​രു​ന്നു. അടുത്തിടെസ റിലീസ് ചെയ്ത രണ്ട് ചി​ത്ര​ങ്ങ​ളാ​ണ് വന്പൻ ഹിറ്റ് ആയിരുന്നു. പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നും, അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ലി​യോ​യും. വീ​ണ്ടും താ​ര​സിം​ഹാ​സ​ന​ത്തി​ല്‍ ഇ​രി​പ്പു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ഷ.  വി​ജ​യ ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു തൃ​ഷ​യ​ക്ക് നി​രാ​ശ സ​മ്മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് പ​ഴ​യ തൃ​ഷ​യെ തി​രി​ച്ചു​കി​ട്ടി​യെ​ന്നാ​ണ് ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ലി​യോ​യ്ക്ക് പി​ന്നാ​ലെ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ത​ഗ് ലൈ​ഫി​ലും, അ​ജി​ത്തി​ന്‍റെ വി​ദാ​മു​യ​ര്‍​ച്ചി​യി​ലും തൃ​ഷ നാ​യി​ക​യാ​വു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 

ലി​യോ​യു​ടെ വ​ന്പ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ടി പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.  പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ജ​യ് യും തൃ​ഷ​യും ഒ​രു​മി​ച്ച് ലി​യോ​യി​ൽ സ്‌​ക്രീ​ന്‍ പ​ങ്കി​ട്ട​ത്. നേ​ര​ത്തെ ത​ന്നെ ഇ​രു​വ​രും അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. ലി​യോ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യി​ട്ടാ​ണ് ഇ​വ​ര്‍ വേ​ഷ​മി​ട്ട​ത്. ‌

ഒ​രു ദ​ശാ​ബ്ദം മു​മ്പ് ഒ​ന്ന​രക്കോടി രൂ​പ​യാ​യി​രു​ന്നു തൃ​ഷ​യു​ടെ പ്ര​തി​ഫ​ലം. എ​ന്നാ​ല്‍ തു​ട​രെ വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ള്‍ വ​രി​ക​യും, വി​ജ​യ​മാ​വു​ക​യും ചെ​യ്ത​തോ​ടെ ന​ടി പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തി മു​ന്‍​നി​ര​യി​ലെ​ത്തി​. ലി​യോ​യ്ക്ക് ശേ​ഷം തൃ​ഷ പ്ര​തി​ഫ​ലം നാ​ല് കോ​ടി​യാ​യി ഉ​യ​ര്‍​ത്തി​യെ​ന്നാ​ണ് കോ​ളി സെ​ന്‍​സ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പ​ന്ത്ര​ണ്ട് കോ​ടി​യാ​യി​ട്ടാ​ണ് തൃ​ഷ പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തി​യ​തെ​ന്ന് സി​യാ​സ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​നാ​യി​ട്ടാ​ണ് ഇ​ത്ര​യും വ​ലി​യ പ്ര​തി​ഫ​ലം ന​ടി വാ​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ലി​യോ​യി​ല്‍ സ​ത്യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച തൃ​ഷ​യ്ക്ക് അ​ഞ്ച് കോ​ടി രൂ​പ പ്ര​തി​ഫ​ലം ല​ഭി​ച്ചു​വെ​ന്ന് ഫി​നാ​ന്‍​ഷ്യ​ല്‍ എ​ക്‌​സ്പ്ര​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​സ്തി​യു​ടെ കാ​ര്യ​ത്തി​ൽ തൃ​ഷ ദ​ക്ഷി​ണേ​ന്ത്യ​ന്‍ നാ​യി​ക​മാ​രി​ല്‍ മു​ന്നി​ലാ​ണ്. ഏ​ക​ദേ​ശം 85 കോ​ടി​യാ​ണ് ന​ടി​യു​ടെ ആ​സ്തി. 70 ല​ക്ഷ​മാ​ണ് ന​ടി ഒ​രു പ​ര​സ്യ​ത്തി​നാ​യി വാ​ങ്ങു​ന്ന​ത്. ഏ​ഴ് കോ​ടി​യാ​ണ് തൃ​ഷ​യു​ടെ ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര വീ​ടി​ന്‍റെ വി​ല.