യുഎഇ സിനിമാ മേഖലയ്ക്ക് വൻ കുതിപ്പ്; 2025-ൽ സ്വന്തമാക്കിയത് 73.4 കോടി ദിർഹം വരുമാനം

  1. Home
  2. Entertainment

യുഎഇ സിനിമാ മേഖലയ്ക്ക് വൻ കുതിപ്പ്; 2025-ൽ സ്വന്തമാക്കിയത് 73.4 കോടി ദിർഹം വരുമാനം

cinema


കഴിഞ്ഞ വർഷം (2025) യുഎഇ സിനിമാ മേഖല 73.4 കോടി ദിർഹത്തിന്റെ റെക്കോർഡ് വരുമാനം സ്വന്തമാക്കിയതായി നാഷണൽ മീഡിയ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വിവിധ തിയറ്ററുകളിലായി ഏകദേശം 1,270 സിനിമകളാണ് പ്രദർശിപ്പിച്ചത്. 1.48 കോടിയിലധികം ടിക്കറ്റുകൾ വിറ്റഴിച്ചതായും അതോറിറ്റിയുടെ വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ-വിനോദ വിപണികളിലൊന്നാണ് യുഎഇ എന്ന് അടിവരയിടുന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ.

സിനിമയ്ക്ക് പുറമെ ഇലക്ട്രോണിക് ഗെയിംസ് (ഗെയിമിങ്) മേഖലയും രാജ്യത്ത് അതിവേഗം വളരുകയാണ്. ഡിജിറ്റൽ ഇലക്ട്രോണിക് ഗെയിംസ് സ്റ്റോറുകളുടെ വരുമാനം കഴിഞ്ഞ വർഷം 2.7 ബില്യൺ (270 കോടി) ദിർഹമായി ഉയർന്നു. മാധ്യമ മേഖലയിലെ മറ്റ് വിഭാഗങ്ങളിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. പ്രസിദ്ധീകരണ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം പെർമിറ്റുകളാണ് കഴിഞ്ഞ വർഷം അതോറിറ്റി അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.