ഉല്ലാസ് ചെമ്പൻ ചിത്രം 'ഡിസ്കോ' റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

  1. Home
  2. Entertainment

ഉല്ലാസ് ചെമ്പൻ ചിത്രം 'ഡിസ്കോ' റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

disco


'അഞ്ചകള്ളകോക്കാൻ' എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ, ആന്റണി വർഗീസ്, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ദേവ്, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചെംബോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് തിരക്കഥയെഴുതി ചിത്രം നിർമ്മിക്കുന്നത്.

ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിനായി വൻ സാങ്കേതികനിരയാണ് അണിനിരക്കുന്നത്. അർമോ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതസംവിധാനവും നിർവഹിക്കുന്നു. രോഹിത് വി.എസ് വാരിയത്താണ് ചിത്രസംയോജനം. സാങ്കേതിക തികവോടെയൊരുങ്ങുന്ന ചിത്രം ഐക്കൺ സിനിമാസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.