നടി അനുശ്രീയുമായി ചേർത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

  1. Home
  2. Entertainment

നടി അനുശ്രീയുമായി ചേർത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

unni-mukundan


നടി അനുശ്രീയുമായി ചേർത്ത് പ്രചരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യാജ വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. നിരവധിയാളുകൾ നടന് പിന്തുണയുമായി എത്തുകയാണ്.

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം 'മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. 'ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം' എന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ ചോദിച്ചു. താരങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദന് പിന്തുണയുമായി നിരവധിയാളുകൾ എത്തി.

അതേസമയം, 'ജയ് ഗണേഷ്' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്.