'ഏഴ് വർഷത്തോളം മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു'; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

  1. Home
  2. Entertainment

'ഏഴ് വർഷത്തോളം മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു'; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

unni


ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷ്' എന്ന സിനിമ ഏപ്രിൽ 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി. ഇപ്പോഴിതാ താൻ നടി മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. 

റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മഹിമയെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് സംസാരിച്ചത്. മാസ്റ്റർ പീസ് എന്ന സിനിമ കഴിഞ്ഞപ്പോൾ മഹിമയെ ബ്ലോക്ക് ചെയ്തതാണ്. മഹിമ എന്നെ എന്തോ ആവശ്യത്തിന് വേണ്ടി വിളിച്ചിരുന്നു. മാസ്റ്റർ പീസ് കഴിഞ്ഞിട്ട്. പുള്ളിക്കാരി ഉദയേട്ടന്റെ (ഉദയകൃഷ്ണ) ഫാമിലി ഫ്രണ്ടാണ്. ഉദയ് പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് പുള്ളിക്കാരി പറയുന്നത്. ഇതെന്താണ് ഉദയ് എന്ന് പറയുന്നതെന്ന് ഞാൻ ആലോചിച്ചു.

മൊത്തത്തിൽ ഒരു ബഹുമാനം ഇല്ലായ്മ. ശരി ശരി എന്ന് പറഞ്ഞ് ഞാൻ ബ്ലോക്ക് ചെയ്തു. ഞാൻ ഉദയേട്ടനെ വിളിച്ച് ഈ കൊച്ച് ഉദയ് എന്ന് വിളിക്കുന്നു. അവളോട് മര്യാദയ്ക്ക് സംസാരിക്കാൻ പറയണമെന്ന് ഞാൻ പറഞ്ഞു. അത് കാര്യമാക്കേണ്ട പാവം കൊച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷം കഴിഞ്ഞാണ് മഹിമയെ അൺബ്ലോക്ക് ചെയ്യുന്നത്. പുള്ളിക്കാരി ആർഡിഎക്‌സിലൂടെ ഹിറ്റടിച്ചു. ഞാൻ ഇക്കാര്യം മറന്നിരുന്നു. ജയ് ഗണേശിലേക്ക് നായികയെ വേണം, ആർഡിഎക്‌സിലെ മഹിമ നമ്പ്യാരുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.

അവളെ കോൺടാക്ട് ചെയ്ത് സൈൻ ചെയ്‌തോളൂ എന്ന് ഞാൻ. ഇല്ല., എനിക്കൊരു സ്‌ക്രീൻ ടെസ്റ്റ് നടത്തണമെന്ന് രഞ്ജിത്ത്.ആർഡിഎക്‌സ് സൂപ്പർഹിറ്റ് പടമാണ്, ഇനി സ്‌ക്രീൻ ടെസ്റ്റ് വേണമെന്ന് പറഞ്ഞാൽ എന്തെങ്കിലും കേൾക്കേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു. പക്ഷെ മഹിമ സ്‌ക്രീൻ ടെസ്റ്റ് തന്നു. ഗംഭീര സ്‌ക്രീൻ ടെസ്റ്റായിരുന്നു. ഞാൻ വളരെ ഇംപ്രസ്ഡ് ആയി. നന്നായെന്ന് പറഞ്ഞ് മെസേജ് ചെയ്യാൻ നോക്കിയപ്പോൾ അൺബ്ലോക്ക് എന്ന് കണ്ടു. ഞാൻ ഒന്നുമറിയാത്ത പോലെ മെസേജ് ഇട്ടു. ഓക്കോ, താങ്ക് യൂ ഉണ്ണീ എന്ന് അവളൊരു മെസേജ് ഇട്ടു. മറന്ന് കാണുമെന്ന് കരുതി. പക്ഷെ നീ എന്നെ ബ്ലോക്ക് ചെയ്തതല്ലേ എന്ന് മഹിമ ചോദിച്ചു. എനിക്കാ സമയത്ത് അങ്ങനെ തോന്നിയെന്ന് പറഞ്ഞു. അതൊരു തമാശയായെന്നും ഉണ്ണി പറയുന്നു.

താൻ നേരിടുന്ന ഗോസിപ്പുകളെക്കുറിച്ചു താരം പറയുന്നുണ്ട്.
'എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുന്നു. ഇപ്പോൾ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനർത്ഥം അനുശ്രീയുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ്,' തമാശ രൂപത്തിൽ ഉണ്ണി പറഞ്ഞു.ചില സമയത്ത് ഇത്തരം ഗോസിപ്പുകൾ കേൾക്കുമ്പോൾ ദേഷ്യം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് നടി സ്വാസികയെ വച്ച് ഗോസിപ്പുകൾ വന്നിരുന്നു. അവരുടെ കല്യാണം കഴിഞ്ഞപ്പോൾ അത് നിന്നുവെന്നും താരം പറഞ്ഞു. വിവാഹം കഴിക്കുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് ഇങ്ങനെ സ്ത്രീകളെ വച്ച് ഗോസിപ്പ് ഇറങ്ങുന്ന സാഹചര്യത്തിൽ തനിക്ക് ആര് പെണ്ണ് തരുമെന്നും നടൻ മറുപടിയായി പറയുന്നു.