ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി; എനിക്കതിനോടൊന്നും താൽപര്യമില്ല; ഉർവശി

  1. Home
  2. Entertainment

ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി; എനിക്കതിനോടൊന്നും താൽപര്യമില്ല; ഉർവശി

shobhanaurvashi


മലയാളത്തിൽ 80 കളിലും 90 കളിലും നിറഞ്ഞ് നിന്ന രണ്ട് നായികമാരാണ് ശോഭനയും ഉർവശിയും. രണ്ട് പേരും ഒരുപോലെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കരിയറിന്റെ ഒരു ഘട്ടത്തിൽ ശോഭന അഭിനയ രംഗത്ത് നിന്നും പിൻവാങ്ങി നൃത്തത്തിലെ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ചെയ്ത സിനിമകളിൽ നടി കേന്ദ്ര കഥാപാത്രവും ആയിരുന്നു. എന്നാൽ ഉർവശി അഭിനയ രംഗത്ത് തുടർന്നു. തമിഴിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ഉർവശി ചെയ്തു. എന്നാൽ മലയാളത്തിൽ രണ്ട് പേർക്കും ഇന്നും പഴയ താരമൂല്യമുണ്ട്.

ശോഭനയെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീഡിയവണ്ണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉർവശി. താരതമ്യങ്ങളോട് താൽപര്യമില്ലാത്ത കാര്യമാണെന്ന് ഉർവശി വ്യക്തമാക്കി.

ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി. എന്നേക്കാൾ എന്തെങ്കിലും ഒരു കാര്യത്തിൽ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാൻസാണ്. ശോഭനയുടെയും പാർവതിയുടെ രേവതിയുടെയും ഫാനാണ് ഞാൻ. എന്നേക്കാൾ ഒരു വർഷം മുമ്പേ രേവതി സിനിമയിൽ വന്നു.

എന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ രേവതിയുടെ പടം സൂപ്പർ ഹിറ്റായി ഓടുന്ന സമയമാണ്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീൻ പ്രസൻസുള്ള നടി. താരതമ്യം ഞാൻ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കിൽ വിമർശിക്കാം. ടൈറ്റിൽ ചേർത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉർവശി പറഞ്ഞു.

ചാൾസ് എന്റർപ്രൈസസാണ് ഉർവശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയിൽ ബാലു വർഗീസാണ് സിനിമയിലെ നായകൻ. കുറച്ച് നാളുകൾക്ക് ശേഷമാണ് ഉർവശി മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നത്.