ജയറാം ബസ് ഓടിക്കുന്ന സീനിൽ മാഫിയ ശശി വണ്ടി വെട്ടിച്ചു; എന്തോ വലിയൊരു അപകടം വരാനിരുന്നത് ഒഴിവായി; ഉത്പൽ വി നായനാർ

  1. Home
  2. Entertainment

ജയറാം ബസ് ഓടിക്കുന്ന സീനിൽ മാഫിയ ശശി വണ്ടി വെട്ടിച്ചു; എന്തോ വലിയൊരു അപകടം വരാനിരുന്നത് ഒഴിവായി; ഉത്പൽ വി നായനാർ

JAYARAM


പലപ്പോഴും സിനിമകളിലെ ലൊക്കേഷനുകളിൽ സംഘട്ടനത്തിനിടയിൽ താരങ്ങൾക്ക് പരിക്ക് പറ്റുന്നതും വലിയ അപകടങ്ങൾ ഉണ്ടാവുന്നതുമൊക്കെ സർവ്വസാധാരണമാണ്. അത്തരത്തിൽ ജയറാമിന്റെ സിനിമയുടെ പിന്നണിയിൽ നടന്നൊരു അപകടത്തെ കുറിച്ച് പറയുകയാണ് ഛായാഗ്രാഹകൻ ഉത്പൽ വി നായനാർ. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട് എന്ന ചിത്രത്തിൽ ജയറാം ബസ് ഓടിച്ച് ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. വളരെ റിസ്‌ക് ആയിട്ടാണ് ആ സീൻ ചിത്രീകരിച്ചത്. ആ രംഗമെടുത്തത് കാക്കനാട് സീപേർട്ട് എയർപോർട്ട് റോഡിലും വൈറ്റില ബൈപ്പാസിലുമാണ്. ഇന്നത് ചിന്തിക്കാൻ പറ്റുമോ? അന്ന് റോഡ് വന്ന് കൊണ്ടിരിക്കുന്നതേയുള്ളു.

ജയറാം ശരിക്കും ഓടിക്കുന്നുണ്ട്. അത് സിനിമയിൽ കാണിക്കുന്നുണ്ട്. അതിന്റെ ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയാണ്. കുറച്ച് ത്രില്ലിങ്ങിന് വേണ്ടി ബസ് പോസ്റ്റിലേക്ക് കൊണ്ട് പോയി ഇടിക്കണം. ബസിനൊപ്പം പോലീസ് ജീപ്പും വരുന്നുണ്ട്. അതുകൊണ്ട് ക്യാമറ പുറകിലും വെച്ചിട്ടുണ്ട്. ശരിക്കും ആ സമയത്ത് ബസ് ഓടിക്കുന്നത് ഫൈറ്റ് മാസ്റ്ററായ മാഫിയ ശശിയാണ്.

പെട്ടെന്ന് ശശിയുടെ ചിന്ത എങ്ങോട്ടോ മാറിയിട്ട് അദ്ദേഹം വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു. ഷോട്ട് കിട്ടി. പക്ഷേ എന്തോ വലിയൊരു അപകടം വരാനിരുന്നത് അങ്ങനെ ഒഴിവായി പോയെന്ന് പറയാം. ആ ഫൈറ്റ് ഉഗ്രനായെങ്കിലും അങ്ങനൊരു സംഭവം ലൊക്കേഷനിൽ നടന്നു.

അതുപോലെ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്തത് കൊടൈക്കനലാലിൽ വച്ചാണ്. ശോഭനയും ജയറാമുമാണ് ആ പാട്ട് സീനിൽ അഭിനയിച്ചത്. സൂയിസൈഡ് പോയിന്റിന്റെ അടുത്ത് വച്ചിട്ടാണ് അന്ന് അതിലൊരു രംഗം ചിത്രീകരിച്ചത്.

എന്റെ പടം കണ്ടാൽ അത് നിങ്ങളാണ് ചെയ്തതെന്ന് മനസിലാവുമെന്ന് പലരും പറയുമായിരുന്നു. കാരണം എന്റെ സിനിമകൾ കുറച്ച് കൂടി കളർഫുൾ ആയിരുന്നു. കളർഫുൾ ആയിട്ടുള്ള കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ കൊടുക്കേണ്ട കാര്യമില്ലല്ലോ. എന്താണ് കളറ് അത് നമ്മൾ കാണിച്ച് കൊടുക്കണം. അതിൽ ഞാനൊരു കോംപ്രമൈസും ചെയ്തിട്ടില്ല.

സനിൽ ചൗധരിയുടെയും രവീന്ദ്രൻമാഷിന്റെയുമൊക്കെ പാട്ട് കേട്ട് കഴിഞ്ഞാൽ നമുക്ക് അറിയാൻ പറ്റും. അതുപോലെ നമ്മുടെ സിനിമ കണ്ടാലും അറിയാം. ഞാൻ ഭയങ്കര കഴിവായി ചെയ്തുവെന്നല്ല പറയുന്നത്. പക്ഷേ നമ്മുടെ കഴിവിന് അനുസരിച്ചിട്ട് നന്നായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ നാലാള് പറയുന്നുണ്ടെങ്കിൽ തന്നെ അത് വലിയ ഭാഗ്യമാണ്.

പഥൈ പ്രമാണം എന്ന ചിത്രത്തിൽ വിജയ്കാന്ത് ലോറിയിൽ ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. ലോറിയുടെ അടിയിൽ കിടന്നിട്ട് പോകുന്നതോ മറ്റോ ഉള്ള സീനാണ്. അതിനെ പറ്റി എനിക്ക് ശരിക്കും ഓർമ്മ കിട്ടുന്നില്ല. അതിന്റെ ചിത്രീകരണം ചെന്നൈയിലായിരുന്നു. വണ്ടി ഇങ്ങനെ പാസ് ചെയ്യുമ്പോൾ വിജയ് കാന്തിനൊപ്പം എന്നെയും വണ്ടിയിൽ കെട്ടിവെച്ചിട്ട് വേണം അത് ഷൂട്ട് ചെയ്യാൻ.

ലോറിയുടെ മുകളിൽ കയറയിൽ കെട്ടി, എന്റെ ദേഹത്തും കെട്ടി. നായകന്റെ വിഷ്യുലിനൊപ്പം പുറകിൽ നിന്നും ബൈക്കിൽ വരുന്ന വില്ലന്മാരെയും എടുക്കണം. അടുത്ത ഷോട്ടിൽ മുന്നിൽ പോകുന്ന കാറും ബൈക്കുകളും പാലത്തിൽ നിന്നും താഴേക്ക് പോകുന്നതാണ്. ആദ്യം കാർ വന്ന് ഉയർന്ന് പുഴയിലേക്ക് പോകണം. ക്യാമറ ഞാൻ ക്രെയിനിൽ ഘടിപ്പിച്ചിട്ടിരിക്കുകയാണ്. എന്നാൽ ആ സ്പീഡിൽ വരുന്ന കാർ ക്രെയിനിൽ ഇടിച്ചിട്ടാണ് താഴേക്ക് പോകുന്നത്.

എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ ഇത് പറയാൻ ഞാനിന്നിവിടെ ഉണ്ടാവില്ല. മാത്രമല്ല കാർ അടുത്ത് എത്തുമ്പോഴാണ് ഞാനത് കാണുന്നത്. പെട്ടെന്ന് അയ്യോ എന്ന് വിളിച്ച് കരഞ്ഞു. മാത്രമല്ല ആ ഷോട്ടും എനിക്ക് കിട്ടണം. അതല്ലെങ്കിൽ അന്നത്തെ കാലത്ത് രണ്ടാമതും എടുക്കാൻ പറ്റാത്ത തരത്തിൽ വലിയ നഷ്ടമാവുമെന്നും ഉത്പൽ പറയുന്നു.