പ്രണയദിനം; പ്രണവിന്റെ 'ഹൃദയം' വീണ്ടും തിയറ്ററിൽ

  1. Home
  2. Entertainment

പ്രണയദിനം; പ്രണവിന്റെ 'ഹൃദയം' വീണ്ടും തിയറ്ററിൽ

hridhyam


പ്രണവ് മോ​ഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ക്യാമ്പസ് പ്രണയകഥ പറഞ്ഞ സിനിമയാണ്. പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 

വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), തിരുവനന്തപുരം ഏരീസ് പ്ലക്സ്(ഫെബ്രുവരി 14), കോയമ്പത്തൂർ പിവിആർ(ഫെബ്രുവരി 12) എന്നിവിടങ്ങളിലാണ് ഹൃദയത്തിന്റെ റി-റിലീസ് നടക്കുന്നത്.

ഈ അവസരത്തിൽ ചിത്രം കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായി എത്തിയിരിക്കുകയാണ് തലസ്ഥാനന​ഗരിയിലെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സ്. ഒരു സിനിമ ടിക്കറ്റിന് മറ്റൊന്ന് ഫ്രീ എന്നതാണ് ആ സർപ്രൈസ്.