എന്നും ഒരേ മുഖമല്ലേ കാണുന്നത്; ഭയങ്കര അടിയായി‌ട്ടുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് വിധുവും ദീപ്തിയും

  1. Home
  2. Entertainment

എന്നും ഒരേ മുഖമല്ലേ കാണുന്നത്; ഭയങ്കര അടിയായി‌ട്ടുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് വിധുവും ദീപ്തിയും

vidhu-prathap-and-deepthi


ഏവർക്കും പ്രിയങ്കരരാണ് ​ഗായകൻ വിധി പ്രതാപും ഭാര്യയും ന‌ടിയുമായ ദീപ്തിയും. ഷോകളിൽ രസകരമായി സംസാരിക്കുന്ന വിധു പ്രതാപിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിധുവും ദീപ്തിയും ഒരുമിച്ചെത്തുന്ന യൂട്യൂബ് വീഡിയോകളും ജനശ്രദ്ധ നേടുന്നു.

2008 ലാണ് വിധു പ്രതാപും ദീപ്തിയും വിവാഹിതരാകുന്നത്. സിനിമാ രം​ഗത്ത് കുറച്ച് കാലം മാത്രമേ ദീപ്തി സാന്നിധ്യം അറിയിച്ചിട്ടുള്ളൂ. അതേസമയം വിധു പ്രതാപ് വർഷങ്ങളായി കരിയറിൽ സജീവമാണ്. ​പാട്ടിനൊപ്പം തനിക്ക് അഭിനയവും വഴങ്ങുമെന്ന് യൂട്യൂബ് ചാനലിലൂടെ വിധു പ്രതാപ് തെളിയിച്ചു.

ലോക്ഡൗണിന്റെ സമയത്ത് യൂട്യൂബ് ചാനൽ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് വിധുവും ദീപ്തിയും. ഒരു അഭിമുഖത്തിലാണ് പ്രതികരണം. യൂട്യൂബ് ചാനൽ സംഭവിക്കാൻ ഒറ്റക്കാരണം അന്ന് ഒരു പണിയുമില്ലാത്തതാണെന്ന് വിധു പ്രതാപ് പറയുന്നു.

വീട്ടിലിരിക്കുന്നു. രാവിലെ 11-12 മണിയാകുമ്പോൾ എഴുന്നേൽക്കും. ബ്രഞ്ച് കഴിക്കും. എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കുന്നു. വൈകീട്ട് ആറ് മണിക്കോ ഏഴ് മണിക്കോ വെബ് സീരീസ് കാണുന്നു. പുലർച്ചെ അഞ്ച് മണി വരെ കാണുന്നു. 

ലോക്ഡൗണിന്റെ സമയത്ത് വരുന്ന വാർത്തകളും നെ​ഗറ്റീവ് ആയിരുന്നു. ആരും ഓർക്കാൻ ഇഷ്‌ടപ്പെടുന്ന സമയമല്ല അതെന്നും ദീപ്തിയും വിധുവും ചൂണ്ടിക്കാട്ടി. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്ന് താര ദമ്പതികൾ വ്യക്തമാക്കി. ഭാര്യയും ഭർത്താവും ആയാലും അച്ഛനും മക്കളും ആയാലും ഒരുപാട് നാൾ അവരെ മാത്രം കണ്ട് കൊണ്ടിരുന്നാൽ ചെറിയ അടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മൾ അടി കൂടാതിരിക്കണമെങ്കിൽ ഇത് തുടരുന്നതായിരിക്കും നല്ലതെന്ന് താൻ പറഞ്ഞെന്നും ദീപ്തി ഓർത്തു.

എന്തൊക്കെ പറഞ്ഞാലും ഒരേമുഖമല്ലേ കാലത്തും വൈകീട്ടുമെല്ലാം കാണുന്നത്. എന്റെ മുഖവും ഈ മുഖവും മാത്രമേ കാണുന്നുള്ളൂയെന്നും വിധു പ്രതാപ് തമാശയോടെ കൂട്ടിച്ചേർത്തു. ക്രിയേറ്റീവ് സ്പേസിൽ ഒരുമിച്ച് നിന്നപ്പോഴുള്ള അനുഭവങ്ങളും ദമ്പതികൾ പങ്കുവെച്ചു. അടിച്ച് പിരിയാൻ തോന്നിയിട്ടുണ്ടെന്ന് ദീപ്തി പറയുന്നു. രണ്ട് വ്യക്തികൾ ഒരു കാര്യം ചെയ്യുമ്പോൾ എല്ലാം ഒരുപോലെ പോകുമെന്ന് വിചാരിക്കരുത്. ഞങ്ങൾ സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്ന സമയത്ത് ഭയങ്കര അടിയായിരുന്നെന്ന് വിധുവും ഓർത്തു.

പിണങ്ങിയിട്ട് ഞങ്ങൾ തന്നെ ഷൂട്ട് മാറ്റിവെക്കും. ഞങ്ങൾ തന്നെയാണ് ക്രൂ. ഷൂട്ട് ക്യാൻസൽ എന്ന് പറയും. രണ്ട് ദിവസം കഴിഞ്ഞ് ഷൂട്ട് വീണ്ടും തുടങ്ങുന്നതായിരുന്നു പതിവെന്നും വിധുവും ദീപ്തിയും ഓർത്തു. കരിയറിലെ തിരക്കുകളും യാത്രകളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകി. രണ്ട് പേർക്കും ചെയ്യാൻ ആ​ഗ്രഹമുള്ള കാര്യങ്ങളാണിത്. സ്റ്റേജ് ഷോകളിൽ ആൾക്കാരെ വിനോദിപ്പിക്കുന്നത് വളരെ ഇഷ്ടമാണ്.

എന്റെ ബാന്റിന്റെ കാര്യങ്ങൾ നോക്കുന്നത് ദീപ്തിയാണ്. ബാന്റിലെ പിള്ളേർ ഇട്ടിരിക്കുന്ന പേര് മാന്നാർ മത്തായിച്ഛൻ എന്നാണെന്നും വിധു പ്രതാപ് പറയുന്നു. ചെയ്യാൻ താല്പര്യമില്ലാത്ത കാര്യം ചെയ്യുമ്പോഴാണ് നമുക്കതൊരു പ്രഷറായി തോന്നുന്നത്. എടുക്കാൻ പറ്റുന്നതിൽ കൂടുതൽ കമ്മിറ്റ്മെന്റ് വരുമ്പോഴും പ്രഷറായി മാറും. ഓരോന്നായി ചെയ്ത് പോകുമ്പോൾ വലിയ പ്രശ്നമില്ലെന്ന് ദീപ്തിയും ചൂണ്ടിക്കാട്ടി.