വിജയ് സേതുപതി ഇന്റർനാഷണൽ എമ്മിയിലേക്ക്; പ്രസന്ററാകുന്ന ആദ്യ ഇന്ത്യൻ നടൻ

  1. Home
  2. Entertainment

വിജയ് സേതുപതി ഇന്റർനാഷണൽ എമ്മിയിലേക്ക്; പ്രസന്ററാകുന്ന ആദ്യ ഇന്ത്യൻ നടൻ

vijay sethupathi


ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡിൽ പുരസ്‌കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി തമിഴ് നടൻ വിജയ് സേതുപതി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ അവാർഡ് സമ്മാനിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടൻ എന്ന അപൂർവ നേട്ടമാണ് ഇതോടെ വിജയ് സേതുപതി സ്വന്തമാക്കുന്നത്.

മുൻപ് 2016-ൽ ലോസ് ആഞ്ചലസിൽ നടന്ന പ്രൈംടൈം എമ്മി അവാർഡ്‌സിൽ പ്രിയങ്ക ചോപ്രയും, 2024-ൽ ഇന്റർനാഷണൽ എമ്മി അവാർഡ്‌സിന്റെ പ്രധാന അവതാരകനായി വീർ ദാസും തിളങ്ങിയിരുന്നു. 'ബത്ത' എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. മണിരത്‌നം സംവിധാനം ചെയ്യുന്ന 'ഇഞ്ചി വെള്ളം' എന്ന പ്രണയ ചിത്രമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.