വിജയ് സേതുപതിയുടെ വിളയാട്ടം, തലൈവൻ തലൈവി നേടിയത്

  1. Home
  2. Entertainment

വിജയ് സേതുപതിയുടെ വിളയാട്ടം, തലൈവൻ തലൈവി നേടിയത്

d


വിജയ് സേതുപതി നായകനായി പ്രദർശനത്തിനെത്തിയ ചിത്രമാണ് തലൈവൻ തലൈവി. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതർക്കും തുനിന്തവൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്തിരിക്കുന്നത്. തലൈവൻ തലൈവി ആദ്യയാഴ്ച 25 കോടി രൂപയാണ് നേടിയിരിക്കുന്നത്.

ഏസ് എന്ന ചിത്രത്തിൻറെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവൻ തലൈവി. റൊമാൻറിക് കോമഡി ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരൻറെ ഭാര്യ പേരരശിയെയാണ് നിത്യ മേനൻ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകൻ. നേരത്തെ 2022 ൽ പുറത്തെത്തിയ മലയാള ചിത്രം 19 (1) (എ)യിൽ വിജയ് സേതുപതിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരും ചിത്രത്തിൻറെ താരനിരയിൽ ഉണ്ട്.