'എൻറെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാനേ കൊള്ളില്ല'; ധ്യാനിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

  1. Home
  2. Entertainment

'എൻറെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാനേ കൊള്ളില്ല'; ധ്യാനിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

vineeth dhyan


മലയാളസിനിമയുടെ ചരിത്രത്തിൻറെ ഭാഗമായ താരമാണ് ശ്രീനിവാസൻ. കൈവച്ച മേഖലയെല്ലാം പൊന്നാക്കിയ മഹാനായ കലാകാരൻ. അദ്ദേഹത്തിൻറെ മക്കളായ വിനീതും ധ്യാനും ഇന്ന് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. തൻറെ അനിയനായ ധ്യാനിനെക്കുറിച്ച് വിനീത് പറഞ്ഞത് ആരാധകർ കൗതുകത്തോടെ ഏറ്റെടുക്കുന്നു.

''തിര എന്ന സിനിമയിൽനിന്നു വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലേക്ക് എത്തിയപ്പോഴെക്കും ധ്യാൻ വളരെ ഈസിയായി. സിനിമകൾ ചെയ്ത് ചെയ്ത് അവനും എളുപ്പമായി. അവൻ തടി കുറച്ചത് ഓരോ കാലഘട്ടത്തിനും പെർഫെക്ടായ രീതിയിലാണ്. അതുകൊണ്ട് വിഎഫ്എക്‌സ് ഒന്നും ചെയ്യാതെ ഷൂട്ട് ചെയ്യാൻ സാധിച്ചു.

ധ്യാനിനോട് കഥ പറയുമ്പോൾ മാത്രമല്ല അവനോട് എന്തെങ്കിലും സംസാരിക്കുകയാണെങ്കിൽ തന്നെ ആദ്യമേ അവനോടു ചില കാര്യങ്ങൾ പറയും. നീ സത്യം ചെയ്തു തരണം. പുറത്തുപോയി പറയില്ലെന്നു പറഞ്ഞ് അവനെ കൊണ്ട് സത്യം ചെയ്യിപ്പിക്കാറുണ്ട്. അതിനുശേഷമേ ധ്യാനിനോട് എന്തേലും പറയുകയുള്ളു. കാരണം അവനെ വിശ്വസിക്കാൻ പറ്റില്ല. എൻറെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാനേ കൊള്ളില്ല... ചിലപ്പോൾ സാഹചര്യം നോക്കാതെ എല്ലാം തട്ടിവിടും'' -വിനീത് ശ്രീനിവാസൻ പറഞ്ഞു.