അച്ഛനെയും ലാല്‍ അങ്കിളിനെയും വെച്ച് സിനിമ ആഗ്രഹമായിരുന്നു; നിലവില്‍ ഉണ്ടാകില്ല: ആരോഗ്യവും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോയെന്ന് വിനീത്

  1. Home
  2. Entertainment

അച്ഛനെയും ലാല്‍ അങ്കിളിനെയും വെച്ച് സിനിമ ആഗ്രഹമായിരുന്നു; നിലവില്‍ ഉണ്ടാകില്ല: ആരോഗ്യവും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോയെന്ന് വിനീത്

vineeth


നടനെന്ന രീതിയിലും സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവുകള്‍ അടയാളപ്പെടുത്തിയ ആളാണ് വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നു. സത്യന്‍ അന്തിക്കാടോ പ്രിയദര്‍ശനോ ആരെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും വിനീത് പറഞ്ഞു.

'നിലവില്‍ അച്ഛനെയും ലാല്‍ അങ്കിളിനെയും വെച്ച് ഒരു സിനിമ ഉണ്ടാകില്ല. അങ്ങനെ ഒന്നും ആയിട്ടില്ല. ആരോഗ്യവും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. അത് ഇപ്പോള്‍ ഇനി എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ സത്യന്‍ അങ്കിളോ പ്രിയന്‍ അങ്കിളോ ആരെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ നന്നായിരിക്കും,' വിനീത് പറഞ്ഞു.

മുന്‍പ് ശ്രീനിവാസന്‍ മോഹന്‍ലാലിനെതിരെ അടക്കം വിമര്‍ശനമുന്നയിച്ചത് സംബന്ധിച്ച ചോദ്യങ്ങളിലും വിനീത് മറുപടി പറഞ്ഞു. അച്ഛന്‍ അച്ഛന്റെ രീതിക്ക് റിയാക്ട് ചെയ്യുന്ന ആളാണ്. അതില്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ലെന്നാണ് വിനീത് പറയുന്നത്.

ഞാന്‍ ധ്യാനിനും അച്ഛനുമിടയില്‍ ജീവിക്കുന്ന ഒരാളാണ് എന്നും വിനീത് കൂട്ടിച്ചേര്‍ത്തു. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ മനസിലുള്ള സബ്‌ജെക്ട് ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. മാറ്റിവെച്ച സബ്‌ജെക്ട് ആയിരുന്നു. ഹൃദയം കഴിഞ്ഞപ്പോഴാണ് ഈ സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എന്നും വിനീത് പറയുന്നുണ്ട്.

രണ്ട് കാലഘട്ടം അവതരിപ്പിക്കേണ്ടതിനാല്‍ തന്നെ ആദ്യം സിനിമ ചെയ്യാന്‍ കുറച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കോടമ്പാക്കത്തൊന്നും പോയി ഷൂട്ട് ചെയ്തിട്ടില്ല. എല്ലാം സെറ്റിടുകയായിരുന്നു എന്നും വിനീത് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.