വിനീത് ശ്രീനിവാസൻ നായകനാകുന്ന 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി

  1. Home
  2. Entertainment

വിനീത് ശ്രീനിവാസൻ നായകനാകുന്ന 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി

chadangu


വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വ്യത്യസ്ത തലമുറകളിലെ ശ്രദ്ധേയരായ അഭിനേതാക്കൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് അണിയറപ്രവർത്തകർ ഉടൻ കടക്കും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

ഛായാഗ്രഹണം ഹലോ റഷാദും എഡിറ്റിംഗ് കണ്ണൻ മോഹനും നിർവ്വഹിക്കുന്നു. ബിബിൻ അശോകാണ് സംഗീത സംവിധായകൻ. ദിലീപ് നാഥ് (പ്രൊഡക്ഷൻ ഡിസൈനർ), കലൈ കിംഗ്സൺ (ആക്ഷൻ), സമീറ സനീഷ് (കോസ്റ്റ്യൂംസ്), സുധി സുരേന്ദ്രൻ (മേക്കപ്പ്), സാജൻ ആർ ശാരദ (ക്രിയേറ്റീവ് പ്രൊഡ്യൂസർ), ഷബീർ മലവട്ടത്ത് (പ്രൊഡക്ഷൻ കൺട്രോളർ), രജീഷ് വേലായുധൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സുഹൈൽ വരട്ടിപള്ളിയാൽ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഫസൽ എ ബക്കർ (റീ-റെക്കോർഡിംഗ് മിക്സർ), ശ്രീശൻ ജി (സൗണ്ട് ഡിസൈനർ), ശ്രീക് വാര്യർ (കളറിസ്റ്റ്), പ്രൊമൈസ് (വി.എഫ്.എക്സ്), ഷെയ്ൻ സബൂറ (സ്റ്റിൽസ്), ശബരി (പി.ആർ.ഒ), ഓൾഡ് മങ്ക്സ് (ഡിസൈൻസ്) എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.