'സ്വാതന്ത്ര്യമാണ് പ്രധാനം'; ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്: വിനീത് ശ്രീനിവാസന്‍

  1. Home
  2. Entertainment

'സ്വാതന്ത്ര്യമാണ് പ്രധാനം'; ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്: വിനീത് ശ്രീനിവാസന്‍

vineeth


പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമകള്‍ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ സിനിമയെക്കുറിച്ചും താന്‍ എന്തുകൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുളടക്കം എല്ലാം ചെന്നൈയില്‍ സ്വന്തംവീട്ടില്‍ വെച്ച് തന്നെ ചെയ്തു എന്ന് പറയുകയാണ് വിനീത്.

ലീഫി സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്റെ ചെന്നൈയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്. കരിയറില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് എങ്ങനെ ബാധിക്കുന്നുവെന്നും
വിനീത് പറയുന്നു.

'എന്റെ പ്ലസ് വണ്‍, പ്ലസ് ടു, എന്‍ജിനീയിറിംഗ് എല്ലാം അവിടെയാണ്. പിന്നെ നമ്മളെ എല്ലാവര്‍ക്കും അറിയില്ലല്ലോ. അതിന്റെ ഒരു സ്വാതന്ത്യം ഉണ്ട്. എനിക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. എന്നെ ആരും മൈന്‍ഡ് ചെയ്യില്ല. പക്ഷെ ഇപ്പോല്‍ ഓടിടിയില്‍ സിനിമ വന്ന് തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട് എന്ന പ്രശ്‌നം കൂടിയുണ്ട്,' വിനീത് പറയുന്നു.

അടുത്തിടെ ഫീനിക്‌സ് മാളില്‍ പോയപ്പോള്‍, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് കണ്ടിട്ട് എന്റെ അടുത്ത് വന്നു. അവര് പക്ഷെ മുകുന്ദന്‍ ഉണ്ണി എന്നാണ് പറഞ്ഞത്. 'സര്‍ ഉണ്ണി മുകുന്ദന്‍ പാത്തേന്‍'' എന്നാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ ഓര്‍ത്തു, അയ്യോ ഓടിടി പ്രശ്‌നമായി എന്ന്.

2018, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്നീ രണ്ട് സിനിമകളുമാണ് ആള്‍ക്കാര്‍ ഇങ്ങനെ തിരിച്ചറിയുന്ന സാഹചര്യത്തിലെത്തിച്ചത്. അതുവരെ പുറത്ത് പോയാലും കുറച്ച് മലയാളികള്‍, അല്ലെങ്കില്‍ അപൂര്‍വ്വം ചിലര്‍ ഒക്കെ ചോദിക്കും, ഓം ശാന്തി ഓശാനയില്‍ അഭിനയിച്ച ആളല്ലേ, അല്ലെങ്കില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം കണ്ടിട്ട് നിവിന്‍ പോളി പടത്തിലെ ആക്ടര്‍ താനെ നീങ്ക എന്നൊക്കെ ചോദിക്കും. താനാണ് പടം ഡയറക്ട് ചെയ്തത് എന്നൊന്നും അവര്‍ക്ക് അറിയില്ലെന്നും വിനീത് പറയുന്നു.

അങ്ങനെ കുറച്ച് പേരെ തിരിച്ചറിയുകയുണ്ടായിരുന്നുള്ളു. ആ സ്വാതന്ത്ര്യം പോയി തുടങ്ങിയത് ഇപ്പോഴാണ്. അതൊഴിച്ചാല്‍ സര്‍വ സ്വാതന്ത്ര്യത്തോടെ താന്‍ ജീവിക്കുന്ന സ്ഥലമാണ് ചെന്നൈ. സ്വാതന്ത്ര്യമാണ് പ്രധാനം എന്നും വിനീത് പറയുന്നു.

കുട്ടികള്‍ പെട്ടെന്ന് വലുതാവും. നമ്മള്‍ കുട്ടിയായിരിക്കുമ്പോള്‍ 10 വര്‍ഷം പോയത് വലിയ ഒരു കാലമായി തോന്നിയാലും ഞാന്‍ ഒരു അച്ഛനായി തിരിഞ്ഞു നോക്കുമ്പോള്‍ ഏഴ് വര്‍ഷം പോയത് അറിഞ്ഞിട്ടില്ല. അടുത്ത ഒരു പത്ത് വര്‍ഷവും ഇതേ പോലെ പെട്ടെന്ന് പോകും. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയുടെ എണ്ണം കുറച്ചിട്ട് കൂടുതല്‍ സമയം വീടുമായി സ്‌പെന്‍ഡ് ചെയ്യണം.

ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമുണ്ടെങ്കില്‍ ഏത് കാലത്തും സിനിമ ചെയ്യാം. മമ്മൂക്ക തന്നെ വലിയ ഉദാഹരണമാണ്. സിനിമ ഏത് പ്രായത്തിലും ചെയ്യാം. പക്ഷെ ലൈഫിലെ ചില കാര്യങ്ങള്‍ മിസ് ആയാല്‍ അത് മിസ്സായതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ബാക്കി ഉള്ളവരെക്കാള്‍ ആര്‍ത്തി ഉള്ള ആള്‍ ഞാനാണ്. എന്റെ ആര്‍ത്തി വ്യക്തി ജീവിതത്തിലേക്ക് ആണ് എന്ന് മാത്രമേയുള്ളു.

ഒരു കാലത്തെ ആക്ടേഴ്‌സ് സിനിമയില്‍ പരാജയങ്ങള്‍ വന്നാലും അടുത്ത സിനിമകള്‍ ചെയ്യും. അവര്‍ കാണുമ്പോഴും ഒരു പ്രശ്‌നം ഉണ്ടാവില്ല. പക്ഷെ ഇന്നത്തെ ജനറേഷനില്‍ പലരും അങ്ങനെയല്ല. അവര്‍ക്ക് ഒരു പരാജയം സംഭവിച്ചാല്‍ പിന്നെ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സമയമെടുക്കും. ഞാനുള്‍പ്പെടെയുള്ള ആളുകളുടെ കാര്യമാണ് പറയുന്നത്.

എനിക്ക് കുറച്ചു ദിവസങ്ങള്‍ കൊണ്ട് ശരിയാവുമെങ്കിലും എനിക്കറിയാവുന്ന പലരും മാസങ്ങളും വര്‍ഷങ്ങളുമെടുക്കും അതില്‍ നിന്ന് പുറത്തു കടക്കാന്‍. ഇതില്‍ അതിജീവിക്കാന്‍ സാധിക്കണം എന്നും വിനീത് പറയുന്നു.