കേരളത്തിൽ മികച്ച തുടക്കവുമായി 'വിശ്വനാഥ് ആൻഡ് സൺസ്'; ആദ്യദിനം 1.75 കോടി കളക്ഷൻ

  1. Home
  2. Entertainment

കേരളത്തിൽ മികച്ച തുടക്കവുമായി 'വിശ്വനാഥ് ആൻഡ് സൺസ്'; ആദ്യദിനം 1.75 കോടി കളക്ഷൻ

vishwanath and sons


സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' ആദ്യദിനം കേരളത്തിൽ നിന്ന് മാത്രം 1.75 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. ന്യൂ സൂര്യ ഫിലിംസ് തിയേറ്ററുകളിലെത്തിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.

മമിത ബൈജു നായികയായി എത്തിയ ചിത്രം സിതാര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യാവസാനം ചിരിയും കുടുംബബന്ധങ്ങളും ആക്ഷനും കോർത്തിണക്കിയ ചിത്രം സൂര്യ ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ.

സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജി. വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.