'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ടു; അണിയറ പ്രവർത്തകരെ നേരിൽ അഭിനന്ദിച്ച് കമൽഹാസൻ

  1. Home
  2. Entertainment

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ടു; അണിയറ പ്രവർത്തകരെ നേരിൽ അഭിനന്ദിച്ച് കമൽഹാസൻ

bethleham


മലയാളത്തിൽ മികച്ച വിജയം നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ്, തെലുങ്ക് പതിപ്പുകളിലും തരംഗമാകുന്നു. ചിത്രം കണ്ട തമിഴ് സിനിമാ താരം കമൽഹാസൻ അണിയറ പ്രവർത്തകരെ നേരിൽ വിളിച്ച് അഭിനന്ദിച്ചു. തുടർന്ന് സംവിധായകൻ, നിർമാതാക്കൾ, അഭിനേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ചിത്രത്തിന്റെ പ്രമേയത്തെയും കുടുംബപ്രേക്ഷകരെ ആകർഷിച്ച രീതിയെയും പ്രശംസിച്ചു.

ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിന്റെ നേതൃത്വത്തിലാണ് അണിയറ പ്രവർത്തകർക്ക് കമൽഹാസനുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുങ്ങിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ തിയേറ്റർ വിതരണം നിർവഹിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. തെലുങ്കിലെ പ്രമുഖ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സുമായി സഹകരിച്ചാണ് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തിച്ചത്.

ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം അന്യഭാഷകളിലും മികച്ച ബോക്സ് ഓഫീസ് ചലനമുണ്ടാക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. തമിഴ്‌നാട്ടിലും തെലങ്കാനയിലും കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.