പ്രേതം കൂടെ വന്ന് ഇരുന്നാൽ എന്ത് ചെയ്യും; ഹൊറർ സിനിമകൾ കാണാൻ പേടിയാണെന്ന് നിവിൻ പോളി

  1. Home
  2. Entertainment

പ്രേതം കൂടെ വന്ന് ഇരുന്നാൽ എന്ത് ചെയ്യും; ഹൊറർ സിനിമകൾ കാണാൻ പേടിയാണെന്ന് നിവിൻ പോളി

nivin pauly


നിവിൻ പോളിയും അജു വർഗ്ഗീസും പ്രധാന വേഷങ്ങളിലെത്തിയ 'സർവ്വം മായ' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ ഫാന്റസി ചിത്രം ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ, തനിക്ക് ഹൊറർ സിനിമകളോടുള്ള പേടിയെക്കുറിച്ച് നിവിൻ പോളി മനസ്സ് തുറന്നു.

ഹൊറർ തനിക്ക് വളരെയധികം പേടിയുള്ള വിഷയമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ കാണാറില്ലെന്നും നിവിൻ പറഞ്ഞു. ഷൂട്ടിംഗിനും മറ്റും പോകുമ്പോൾ ഒറ്റയ്ക്കാണ് താമസമെന്നതിനാൽ സിനിമയിലെ രംഗങ്ങൾ തന്നെ വേട്ടയാടാറുണ്ടെന്ന് താരം വെളിപ്പെടുത്തി. ചിത്രത്തിന്റെ ടീസറിൽ കാണുന്നത് പോലെ കട്ടിലിനടിയിലും ടോയ്‌ലറ്റിലും പരിശോധിക്കുന്നത് തന്റെ പതിവാണെന്നും സംവിധായകൻ അഖിൽ സത്യനും ഇതേപോലെ പേടിയുള്ള ആളാണെന്നും നിവിൻ തമാശയോടെ പറഞ്ഞു.

ഇത്തരം സിനിമകൾ ചെയ്യുമ്പോൾ സമാനമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും സിനിമയിലെ പോലെ ഒരു പ്രേതം കൂടെ വന്ന് ഇരുന്നാൽ എന്ത് ചെയ്യും എന്ന ടെൻഷൻ തനിക്കുണ്ടായിരുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു. ചിത്രത്തിൽ പ്രഭേന്തു നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. രൂപേഷ് നമ്പൂതിരിയായി അജു വർഗ്ഗീസും എത്തുന്നു. റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, വിനീത് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.