ആർ.ഡി.എക്‌സ് നിർമാതാക്കൾക്കെതിരെ പരാതി; ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

  1. Home
  2. Entertainment

ആർ.ഡി.എക്‌സ് നിർമാതാക്കൾക്കെതിരെ പരാതി; ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

Rdx


ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി. വാഗ്ദാനംചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്.

നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്ജന തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകി. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവത്തിന്റെ വിശദാംശങ്ങൾകൂടി പുറത്തുവന്നിരിക്കുന്നത്. 2023-ലെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്‌സ്.