പെണ്ണ് കേസ്; നിഖില വിമൽ ചിത്രം ജനുവരി 16ന് തിയേറ്ററുകളിൽ
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി, നവാഗത സംവിധായകൻ ഫെബിൻ സിദ്ധാർത്ഥ് ഒരുക്കുന്ന 'പെണ്ണ് കേസ്' ജനുവരി 16ന് തിയേറ്ററുകളിലെത്തും. നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഇ-ഫോർ എക്‌സ്‌പെരിമെന്റ്‌റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്‌റ്‌സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവരാണ് കഥ, തിരക്കഥ .
