ലോകകപ്പ് ഗാനവുമായി റേഡിയോ കേരളം 1476 എഎം; വിഡിയോ വൈറൽ

  1. Home
  2. Entertainment

ലോകകപ്പ് ഗാനവുമായി റേഡിയോ കേരളം 1476 എഎം; വിഡിയോ വൈറൽ

world cup


ദുബായിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്നതും ഗൾഫ് രാജ്യങ്ങളിൽ എല്ലാം ലഭ്യമായതുമായ എഎം റേഡിയോ റേഡിയോ കേരളം 1476 എഎം പുറത്തിറക്കിയ ഫുട്ബോൾ ലോകകപ്പ് ഗാനം വൈറലാകുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ ആശയം അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗാനത്തിന്റെ വിഡിയോയയിൽ റേഡിയോ കേരളം 1476 എഎമ്മിലെ എല്ലാ ആർജെകളും വാർത്താവിഭാഗം അംഗങ്ങളും അഭിനയിച്ചിരിക്കുന്നു. 

സ്റ്റേഷൻ ഡയറക്ടറും ഗായകനുമായ കെ.ശ്രീറാം , ആർജെ അനുനന്ദ, ആർജെ ദീപക് ,ആർജെ സാറാ,ആർജെ ശ്രീലക്ഷ്മി, വാർത്താവിഭാഗത്തിലെ ഹിഷാം അബ്ദുസലാം, കൃഷ്ണേന്ദു എന്നിവരെല്ലാം അഭിനയിച്ചിട്ടുണ്ട്. ചടുലമായ സംഗീതവും അതിനനുസരിച്ചുള്ള വരികളുമാണ് തീം സോങ്ങിന്റേത്. ലിങ്കു എബ്രഹാമും ഡോൺ ടോം ഗ്രിഗറിയും ചേർന്ന് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർക്കുന്നത് ഡോൺ ടോം ഗ്രിഗറിതന്നെയാണ്. ആലാപനം അൻവർ സാദത്ത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്.