നടൻ വിനായകന് ഭീഷണിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബൽ കുമാർ
നടൻ വിനായകന് ഭീഷണിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബൽ കുമാർ. ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയുമെന്ന് നോബൽ കുമാർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നോബൽ കുമാറിന്റെ പ്രതികരണം.
'വിനായകന് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നൽ ഉണ്ടെങ്കിൽ നിർത്തിക്കോ. ഇനിയും ഇവനെ നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവും വേണ്ട യൂത്ത് കോൺഗ്രസിൽ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആൺപിള്ളേർ ഉണ്ടെന്നു വിനായകൻ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്', എന്നായിരുന്നു നോബൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
