ബിക്കിനിയിൽ സുന്ദരിയായി നിക്കോൾ ഫാരിയ
സൂപ്പർ മോഡലും ബോളിവുഡ് നടിയുമായ നിക്കോൾ ഫാരിയയുടെ ബിക്കിനി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. താരം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 2010ൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയിട്ടുണ്ട് നിക്കോൾ ഫാരിയ. തന്റെ ആരാധകർക്കായി നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ നിക്കോൾ ഫാരിയ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നിക്കോൾ ഫാരിയ.
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിനു ശേഷം ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് താരത്തിന്. 2010ൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിൽ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പതിനഞ്ചാമത്തെ വയസിലാണ് നിക്കോൾ ഫാരിയ മോഡൽ രംഗത്തേക്കിറങ്ങുന്നത്. ലോകപ്രശസ്ത ഡിസൈനേഴ്സിനു വേണ്ടി താരം റാംപിൽ ചുവടുവച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ യാരിയാൻ എന്ന ചിത്രത്തിലൂടെയാണ് നിക്കോൾ ഫാരിയ ബോളിവുഡിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്. ബോളിവുഡ് സിനിമകളെ കൂടാതെ ഒരു തുർക്കി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
