പാർട്ടി ലുക്കിൽ തിളങ്ങാൻ 'ബോഡി ഗ്ലിറ്റർ സ്പ്രേ'

  1. Home
  2. Fashion & Beauty

പാർട്ടി ലുക്കിൽ തിളങ്ങാൻ 'ബോഡി ഗ്ലിറ്റർ സ്പ്രേ'

s


ഫാഷൻ ലോകത്ത് ഓരോ ദിവസവും പുതിയ ഓരോ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലും ടിക് ടോക്കിലും കേറി നോക്കിയാൽ കാണുന്ന ഒരേയൊരു കാര്യമുണ്ട് ചർമ്മത്തെ വജ്രം പോലെ തിളക്കുന്ന 'ബോഡി ഗ്ലിറ്റർ സ്പ്രേ'. പ്രത്യേകിച്ച് ജെൻ സി പെൺകുട്ടികളുടെ ഇടയിൽ വല്ലാത്തൊരു ക്രേസായി മാറിയിരിക്കുകയാണ് ഈ സംഭവം. വെറും സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ ബോഡിക്ക് ഒരു 'ഡ്രീമി' ലുക്ക് നൽകാൻ ഇതിന് സാധിക്കും.എന്താണ് ബോഡി ഗ്ലിറ്റർ സ്പ്രേ?
സാധാരണയായി നമ്മൾ മുഖത്ത് ഹൈലൈറ്റർ ഉപയോഗിക്കാറുണ്ട്. എന്നാൽ ശരീരമാസകലം ആ ഒരു ഗ്ലോ കിട്ടാൻ വേണ്ടിയാണ് ബോഡി ഗ്ലിറ്റർ സ്പ്രേ ഉപയോഗിക്കുന്നത്. സ്പ്രേ ബോട്ടിലുകളിൽ എത്തുന്ന ഇതിൽ വളരെ ചെറിയ മിന്നുന്ന തരികൾ അടങ്ങിയിട്ടുണ്ട്. ഷോൾഡറുകൾ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ വെളിച്ചത്തിൽ ചർമ്മം വല്ലാതെ തിളങ്ങും. ഇതിനെ 'ഗ്ലോ അപ്പ്' എന്നാണ് വ്ലോഗർമാർ വിശേഷിപ്പിക്കുന്നത്.