പുരികത്തിന്റെ കട്ടി കൂട്ടാം; ഈ പൊടിക്കെെകൾ ഒന്ന് ചെയ്തു നോക്കൂ
മുഖത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പുരികങ്ങൾ. കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് കൂടുതൽ ഭംഗി നൽകും. പുരികങ്ങൾ കട്ടിയുള്ളതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാനാവുന്ന ചില പൊടിക്കെെകൾ ഇതാ.
- ഓയിൽ മസാജ്
പുരികത്തിൽ ദിവസവും ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയിലും, വെളിച്ചെണ്ണയും ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് പുരികം വളരാൻ സഹായിക്കും.
- മുട്ടയുടെ വെളള
മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്ത ശേഷം പുരികത്തിൽ തേയ്ക്കുന്നത് പുരികങ്ങൾ വേഗത്തിൽ വളരാൻ സഹായിക്കും.
- കറ്റാർ വാഴ ജെൽ
മുടി വളരാൻ സഹായിക്കുന്ന അലോയിൻ കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അൽപം കറ്റാർവാഴ ജെല്ലും, വെളിച്ചെണ്ണയും ചേർത്ത് പുരികത്തിൽ മസാജ് ചെയ്താൽ പുരികം വളരുകയും, പുരികത്തിലെ താരൻ ഇല്ലാതാവുകയും ചെയ്യും. ആഴ്ച്ചയിൽ നാല് ദിവസമെങ്കിലും ഇത് ചെയ്യണം.
- സവാളനീര്
സവാള അരിഞ്ഞ് മിക്സിയിലിട്ട് ഒന്ന് പേസ്റ്റാക്കിയെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ള ഉപയോഗിച്ച് കഴുകി കളയാം.
- ഉലുവ
ഉലുവ വെള്ളം ഉപയോഗിച്ച് പുരികങ്ങൾ മസാജ് ചെയ്യുന്നതിലൂടെ കട്ടിയും ഭംഗിയുമുള്ള പുരികങ്ങൾ ലഭിക്കും. ആഴ്ച്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യണം.
