മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

  1. Home
  2. Fashion & Beauty

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

mango-facepack-for-glowing-skin


നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഇൻസുലിൻ സ്പൈക്ക്, ഹോർമോൺ അസന്തുലിതാവസ്ഥ. വീക്കം എന്നിവ ഉണ്ടാക്കാം. ഇവയെല്ലാം മുഖക്കുരു ഉണ്ടാവാനുള്ള പ്രധാന ഘടകങ്ങളാണ്.

പഞ്ചസാര (വൈറ്റ് ഷു​ഗർ), ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, വൈറ്റ് ബ്രെഡ്, ബിസ്ക്കറ്റ്, ഇൻസ്റ്റന്റ് ന്യൂഡിൽസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയെ കുത്തനെ ഉയർത്തും.

അവ ഉയർന്ന ​ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളാണ്. ഇത് ഇൻസുലിൻ വേ​ഗത്തിൽ വർധിക്കുന്നതിന് കാരണമാകുന്നു.

ഇൻസുലിൻ കൂടുമ്പോൾ ആൻഡ്രോജൻ ഉൽപാദനം വർധിക്കുന്നു. ഇത് എണ്ണ ​ഗ്രസ്ഥികളെ അമിതമായി സജീവമാക്കുകയും ചെയ്യുന്നു.

ചർമത്തിൽ എണ്ണമയം കൂടുന്നത് ചർമത്തിൽ സുഷിരങ്ങൾ അടയാനും ബാക്ടീരിയകൾ പെരുകാനും മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു.

പാൽ ഉൽപ്പന്നങ്ങൾ

സാധാരണ പാലിനെക്കാൾ കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മിൽക് കുടിക്കുന്നത് മുഖക്കുരുവിനെ ട്രി​ഗർ ചെയ്യാം.

ഇതിൽ ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന വേ പ്രോട്ടീനും വളർച്ച ഹോർമോണുകളും അടങ്ങിയിട്ടുണ്ട്.

ആറ് ആഴ്ച വരെ സ്കിംഡ് മിൽക് ഒഴിവാക്കുന്നത് ചർമത്തിൽ പ്രത്യക്ഷമായ മാറ്റം ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീക്കമാണ്. ചർമത്തിന് ഉള്ളിലെ വീക്കം കുറയ്ക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം.