കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോൺ ഡ്രസ്സിൽ തിളങ്ങി ജാൻവി കപൂർ, ചിത്രങ്ങൾ വൈറലായതോടെ കമൻറുകളുമായി ആരാധകർ

  1. Home
  2. Fashion & Beauty

കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോൺ ഡ്രസ്സിൽ തിളങ്ങി ജാൻവി കപൂർ, ചിത്രങ്ങൾ വൈറലായതോടെ കമൻറുകളുമായി ആരാധകർ

kapoor


കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോൺ ഡ്രസ്സിൽ മനോഹരിയായിരിക്കുകയാണ് ജാൻവി. ലോ വി നെക്ക് ലൈൻ തന്നെയാണ് ഡ്രസ്സിൻറെ ഹൈലൈറ്റ്. ഫുൾ സ്ലീവാണ് മറ്റൊരു പ്രത്യേകത. മിനിമൽ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. പോണിടെയിൽ ആണ് ഹെയർ സ്‌റ്റൈൽ. 

ജാൻവി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുംബൈയിലെ ഒരു ഇവൻറിന് പോകുന്നതിന് മുമ്പ് നടത്തിയ ഒരു മിനി ഫോട്ടോഷൂട്ടിൻറെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 'വിറ്റാമിൻ സി യാ ലേറ്റർ' എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയ ക്യാപ്ഷൻ.  ചിത്രങ്ങൾ വൈറലായതോടെ  കമൻറുകളുമായി ജാൻവിയുടെ ആരാധകരും രംഗത്തെത്തി. 'ബ്യൂട്ടിഫുൾ', 'ഹോട്ട് ലുക്ക്' തുടങ്ങിയ കമൻറുകളാണ് ആളുകൾ പങ്കുവച്ചത്. 

മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാൻവി. ഫിറ്റ്‌നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലർത്തുന്ന ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം.