സ്ഥിരമായി ലി‌പ്സ്റ്റിക് ഉപയോഗിക്കുന്നവർ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

  1. Home
  2. Fashion & Beauty

സ്ഥിരമായി ലി‌പ്സ്റ്റിക് ഉപയോഗിക്കുന്നവർ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

LIPSTICK


ഇപ്പോൾ മിക്ക സ്ത്രീകളും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ്. ഇവരിൽ പലർക്കും ഒരു ദിവസം പോലും ലിപ്സ്റ്റിക് ഒഴിവാക്കാൻ കഴിയില്ല. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ലിപ്സ്റ്റിക് ചുണ്ടിന് ദോഷം ചെയ്യും. ലിപ്സ്റ്റിക് ഇടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്
1. ചുണ്ടുകൾ കഴുകുക
ലിപ്സ്റ്റിക് ഇടുന്നതിന് മുൻപ് ചുണ്ടുകൾ നല്ലതുപോലെ കഴുകണം. വരണ്ട ചുണ്ടുകളാണെങ്കിൽ നനഞ്ഞ തുണി കൊണ്ട് വ്യത്തിയാക്കി, ലിപ് ബാം ഇട്ടശേഷം ലിപ്സ്റ്റിക് പുരട്ടാം.
2. ബ്രാൻഡ് ലിപ്സ്റ്റിക്
വാങ്ങുപ്പോൾ നല്ല ബ്രാൻഡ് ലിപ്സ്റ്റിക് തന്നെ നോക്കി വാങ്ങുക. അല്ലാത്തവ ഉപയോഗിച്ചാൽ ചുണ്ട് കറുക്കുന്നതിന് കാരണമാകും.
3. ബ്രഷ് ഉപയോഗിക്കുക
ലിപ്സ്റ്റിക് ഇടുമ്പോൾ ബ്രഷ് ഉപയോഗിക്കാൻ ശ്രമിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ബ്രഷ് ഇടയ്ക്കിടെ വ്യത്തിയാക്കാനും മറക്കരുത്.
4. കാലഹരണപ്പെട്ട ലിപ്സ്റ്റിക് ഒഴിവാക്കുക 
കാലഹരണപ്പെട്ട ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ചൊറിച്ചിലിന് കാരണമാകും. അതുകൊണ്ട് ഡേറ്റ് നോക്കി ലിപ്സ്റ്റിക് ഉപയോഗിക്കണം. വാങ്ങുമ്പോഴും ഈ കാര്യം ശ്രദ്ധിക്കണം.