മുഖക്കുരു മാറ്റാൻ 'മഞ്ഞൾ' ; ജെൻ സികളുടെ പ്രിയപ്പെട്ട 'സ്പോട്ട് കറക്റ്റർ' ട്രെൻഡ്

  1. Home
  2. Fashion & Beauty

മുഖക്കുരു മാറ്റാൻ 'മഞ്ഞൾ' ; ജെൻ സികളുടെ പ്രിയപ്പെട്ട 'സ്പോട്ട് കറക്റ്റർ' ട്രെൻഡ്

s


കാലത്തിനനുസരിച്ച് സൗന്ദര്യ സങ്കല്പങ്ങളും മാറുകയാണ്. പ്രകൃതിദത്തമായ ചേരുവകളിലേക്ക് സ്കിൻ കെയർ ലോകം തിരിച്ചുനടക്കുമ്പോൾ, പുതിയ തലമുറയുടെ പ്രിയപ്പെട്ട കണ്ടുപിടുത്തമായി മാറിയിരിക്കുകയാണ് ടർമറിക് അക്നെ സ്പോട്ട് കറക്റ്ററുകൾ. പഴമയുടെ ആയുർവേദ ഗുണങ്ങളും ആധുനിക ഡെർമറ്റോളജിയും ഒത്തുചേരുന്ന ഈ പുതിയ ട്രെൻഡ്, ആരോഗ്യകരമായ ചർമ്മസംരക്ഷണത്തിലേക്കുള്ള ചുവടുവെപ്പാണ്. പഴമക്കാരുടെ മഞ്ഞൾപ്പൊടിയും പാലും ചേർത്തുള്ള ഫേസ് പാക്കിൽ നിന്നും മാറി, ഇന്ന് സിറം രൂപത്തിലും സ്പോട്ട് കറക്റ്റർ ക്രീം രൂപത്തിലും മഞ്ഞൾ വിപണി കീഴടക്കുന്നു. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങൾ നോക്കാം.

സിന്തറ്റിക് ചേരുവകളേക്കാൾ ചർമ്മത്തിന് ഇണങ്ങുന്നതും സുരക്ഷിതവുമായ ആയുർവേദക്കൂട്ടുകളോടാണ് പുതിയ തലമുറയ്ക്ക് താൽപ്പര്യം. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകമാണ് ഇതിലെ താരം.

ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ: മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ട്.
പാടുകൾ മാറ്റുന്നു: മുഖക്കുരു പോയിക്കഴിഞ്ഞാൽ അവശേഷിക്കുന്ന കറുത്ത പാടുകൾ മാറ്റാൻ മഞ്ഞൾ അടങ്ങിയ സ്പോട്ട് കറക്റ്ററുകൾ വേഗത്തിൽ സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു: ചുവന്നു തടിച്ച മുഖക്കുരുവിനെ വേഗത്തിൽ ശമിപ്പിക്കാൻ ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഫലപ്രദമാണ്.
എങ്ങനെ ഉപയോഗിക്കണം?
മുഴുവൻ മുഖത്തും വാരിത്തേക്കുന്നതിന് പകരം, ആവശ്യമായ സ്ഥലങ്ങളിൽ മാത്രം പുരട്ടുന്ന 'സ്കിൻ മിനിമലിസം' രീതിയാണ് ജെൻ സികൾ പിന്തുടരുന്നത്.